തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കുരിശ് നീക്കം ചെയ്തത് ശരിയെന്ന് സിപിഐ. റവന്യൂ അധികൃതര്‍ നടപ്പിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.
അനധികൃത കുരിശ് പൊളിച്ച് നീക്കിയതിനെ അനുകൂലിച്ച് ക്രൈസ്തവ സഭകള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. റവന്യൂ വകുപ്പ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്. റവന്യൂ വകുപ്പുമായി ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
















