Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹിജ സംഭവം: ഡിജിപിയെ വിളിച്ചുവരുത്തി ദേശീയ വനിതാ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:52 pm IST
in Kerala

ന്യൂദല്‍ഹി: കര്‍ശന ശാസനയ്‌ക്കൊടുവില്‍ കേരളാ പോലീസ് മേധാവിയും മറ്റു പോലീസ് ഉദ്യോഗസ്ഥരും ദേശീയ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്ക് നേരേ ഡിജിപി ഓഫീസില്‍ വെച്ചുണ്ടായ പോലീസ് അതിക്രമം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം എന്നീ വിഷയങ്ങളിലാണ് കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലത്തിന് മുന്നില്‍ ഹാജരായത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെക്കൂടാതെ എഡിജിപി ബി. സന്ധ്യ, തൃശൂര്‍ റേഞ്ച് ഐ.ജി അജിത്കുമാര്‍ എന്നിവരും ദല്‍ഹിയിലെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തെത്തി. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഡിജിപി ഹാജരാകാത്തതിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലം ഡിജിപിക്ക് നോട്ടീസയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ ഹാജരായത്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മീഷന്‍ മൂന്നുമണിക്കൂറോളം നേരമെടുത്ത് വിശദീകരണം രേഖപ്പെടുത്തി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും ജിഷ്ണു കേസിലും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഡിജിപി വനിതാ കമ്മീഷന് ഉറപ്പ് നല്‍കി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന ഇടപെടലുകള്‍ നടത്തുമെന്നും പോലീസ് മേധാവി വനിതാ കമ്മീഷന് ഉറപ്പ് നല്‍കി.

ജിഷ്ണു കേസ് അന്വേഷണ ചുമതലയുള്ള എഡിജിപി ബി. സന്ധ്യയും തൃശൂര്‍ ഐജി അജിത്കുമാറും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വനിതാ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ കമ്മീഷനെ അറിയിച്ചു.

ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജയ്‌ക്ക് നേരേ ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന അതിക്രമത്തില്‍ ഡിജിപിയില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബെഹ്‌റയും മറ്റുദ്യോഗസ്ഥരും ദല്‍ഹിയിലെത്തിയത്.

നാലാഴ്ചയ്‌ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക് നോട്ടീസയച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയ ഡിജിപിയുടെ നടപടിയില്‍ കടുത്ത അതൃപ്തി കമ്മീഷന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

യാണ് കമ്മീഷന്‍ പ്രകടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായി തുടരുകയാണെന്ന് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം കുറ്റപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.