Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കച്ചവടക്കാരുടെ കുടിശിക; മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 09:03 pm IST
in Kerala

കോഴിക്കോട്: മീന്‍ പിടിത്ത മേഖലയില്‍ കച്ചവടക്കാരുടെ ചൂഷണം മത്സ്യത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെയും ദുരിതത്തിലാക്കുന്നു. തീരദേശ മേഖലയിലെ ഏതാണ്ടെല്ലാ ഹാര്‍ബറുകളിലും മത്സ്യ ലേലം നടത്തുന്നത് സഹകരണ സംഘങ്ങള്‍ നിശ്ചയിച്ചവര്‍ മുഖേനയാണ്. കച്ചവടക്കാര്‍ നിശ്ചിത തുകക്ക് മീന്‍ ലേലത്തില്‍ വാങ്ങിയതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ തൊഴിലാളികള്‍ക്ക് പണം നല്‍കുന്നുണ്ടെങ്കിലും കച്ചവടക്കാര്‍ കുടിശ്ശിക വരുത്തുന്നതോടെ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാവുന്നു.

ലക്ഷങ്ങളാണ് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ഇതുവഴി ലഭിക്കാനുള്ളത്. കാസര്‍കോട് മൂന്ന് സഹകരണ സംഘങ്ങള്‍ക്ക് മാത്രം 45 ലക്ഷം രൂപ കുടിശ്ശികയിനത്തില്‍ കിട്ടാനുണ്ട്. 14 ലക്ഷം രൂപ കച്ചവടക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് അടുക്കത്ത് വയല്‍ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കെ. സവിത പറഞ്ഞു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് സംഘം നല്‍കിക്കഴിഞ്ഞു. കച്ചവടക്കാരില്‍ നിന്ന് പണം കിട്ടിയതുമില്ല. ഇതുമൂലം സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്, അവര്‍ പറഞ്ഞു. കോട്ടിക്കുളം കസബ, കസബ മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘങ്ങള്‍ക്കും ഇതേ കഥ തന്നെയാണ് പറയാനുള്ളത്.

ഏറ്റവും നല്ല സഹകരണ സംഘത്തിനുള്ള പുരസ്‌കാരമടക്കം ലഭിച്ച സംഘത്തിന്റെ പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. അവര്‍ തുടര്‍ന്നു.

പലയിടങ്ങളിലും പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തത് കാരണം പ്രശ്‌നം നാട്ടുകൂട്ടത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സവിത പറഞ്ഞു.

ഫിഷ് ലാന്റിംഗ് സെന്ററുകളിലെയും ഫിഷിംഗ് ഹാര്‍ബറുകളിലെയും മാര്‍ക്കറ്റുകളിലെയും മത്സ്യ ലേലം നടത്തുന്നത് പെര്‍മിറ്റ് വഴിയാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കച്ചവടക്കാരുടെ ചൂഷണത്തില്‍ നിന്ന് ഈ മേഖലയെ മുക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നതാണ് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെയും തൊഴിലാളികളുടെയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.