തിരുവല്ല: എം.സി. റോഡു വികസനവുമായി ബന്ധപ്പെട്ട് തിരുവല്ല പട്ടണത്തിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നീങ്ങൂമ്പോള്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടത്ര ട്രാഫിക് പോലീസ്് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ഗതാഗത സ്തഭംനമാണ് മുത്തൂര്‍-കുറ്റുര് റോഡില്‍ രൂപപ്പെട്ടത്.
നഗരത്തിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാന്‍ വേണ്ടിയുള്ള സമാന്തര റോഡുകളും ഉപയോഗശൂന്യമാണ്. കാലാ കാലങ്ങളില്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അധികാരത്തില്‍ വന്നവര്‍ക്ക് ദീര്‍ഘ വീക്ഷണത്തോടെ ഇട റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കാനയിരുന്നെങ്കില് എം.സി. റോഡിന് ബദലായി മറ്റു സമീപ റോഡുകള്‍ താത്ക്കാലികമായി ഉപയോഗിക്കാനാവുമായിരുന്നു.
ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലുതും ചെറുതുമായ മുഴുവന്‍ വാഹനങ്ങളും മൂത്തൂറ്റ് ജംഗഷനില്‍ നിന്നും കിഴക്കോട്ട് തിരിച്ചു വിട്ട് കുറ്റുര് -മല്ലപ്പളളി റോഡിലൂടെയാണ് തിരുവല്ല പട്ടണത്തിലേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ട്രാഫിക് ക്രമീകരണം മൂലം ഈ റോഡില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ്. മുത്തൂറും, കൂറ്റുര്‍ മേല്‍ പാലത്തിനു സമീപവും രണ്ടു ട്രാഫീക് പോലീസ് ഉദ്യോഗസ്ഥരെ ചിലപ്പോള്‍ ഡ്യൂട്ടിയില്‍ കാണാറുണ്ടങ്കിലും ഇതിനിടെയില്‍ വിവിധ പോക്കറ്റ് റോഡുകളില്‍ നിന്നും കയറിവരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനമില്ല. ഇത് കൂടുതല്‍ കുരുക്കായി മാറുകയാണ് .കഷ്ടിച്ച് കാറുകള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന റോഡില്‍ വലിയ ഭാര വാഹനങ്ങളും ,കെ.എസ്.ആര്.ടി.സി.വോള്‍വോ ബസുകളും കയറുന്നതോടെ ഗതാഗതം കുരുങ്ങ്ി വാഹനങ്ങള്‍ ചലിപ്പിക്കാനാവാതെ മണിക്കുറുകള്‍ സതംഭിക്കുന്ന അവസ്ഥയാണ് നിരന്തരം കാണപ്പെടുന്നത്.കഴിഞ്ഞ ദിവസം ഈ തിരക്കിനിടെ കെ.എസ്.ആര്‍്ടി.സി. ജന്റം ബസ് ബ്രേക്ക് ഡൗണായി .
ആശുപത്രികളില്‍ പോകേണ്ട രോഗികളും ആംമ്പുലന്‍സും റോഡില്‍ കുടുങ്ങിയത് മണിക്കുറുകളാണ്. ഈ വിധം ജനങ്ങളും യാത്രക്കാരും പൊറുതി മുട്ടുമ്പോള്‍ ബന്ധപ്പെട്ട അധികാരികളൂം ജനപ്രതിനിധികളും നിസ്സംഗത പുലര്‍ത്തുകയാണ്. ബൈപാസിനെയോ, എം.സി.റോഡിനെയോ ആശ്രയിക്കാതെ നഗരത്തിലെ പാരലല്‍ ലോക്കല്‍ ബൈറോഡുകള്‍ പുനര്‍ വികസിപ്പിക്കാന്‍ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗര തിരക്കില്‍ പെടാതെ മറ്റു പ്രദേശങ്ങളിലേക്ക് കടക്കാന്‍ കഴിയുന്ന നിരവധി പ്രധാന പാതകള്‍ തിരുവല്ലയില്‍ ഉണ്ട് എന്നാല്‍ ഇവ വികസിപ്പിച്ചു പുനര്‍നിര്‍മ്മിക്കാനോ ഈ റോഡുകളെ സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകള്‍ വേണ്ടയിടങ്ങളില്‍ സ്ഥാപിക്കാനോ നാളിതു വരേയൂം യാതൊരു നടപടികളും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ലന്നാണ് ജനങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: