മുംബൈ: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ പരിഹസിച്ച സ്വയം പ്രഖ്യാപിത ബോളിവുഡ് നടനും നിർമ്മാതാവുമായ കമാൽ ആർ ഖാന്(കെആർകെ) മലയാളികൾ ചുട്ടമറുപടി നൽകി. അദ്ദേഹത്തിന്റെ ഫേബുക്കും ട്വിറ്ററും മലയാളികളുടെ മറുപടി കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങനെ ഭീമനാകുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ചിത്രം നിര്‍മ്മിച്ച് ബി. ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത് കണ്ടതോടെ മോഹൻലാൽ ഫാൻസ് മാത്രമല്ല, മലയാളികൾ ഒന്നടങ്കം പൊങ്കാലയുമായി രംഗത്തെത്തുകയായിരുന്നു.
കെആർകെയുടെ ട്വീറ്റിന് താഴെ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ആരാധകർ ചീത്തവിളിക്കുന്നത്. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകൻ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

















