യംകേശ്വര്‍(ഉത്താരാഖണ്ഡ്) : യുപി മുഖ്യമന്ത്രിയാകും മുന്‍പേ യോഗി ആദിത്യനാഥ് ജനങ്ങള്‍ക്കിടയില്‍ മനുഷ്യസ്‌നേഹി എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യംകേശ്വറിലെ ബിത്യാനിയില്‍ അദ്ദേഹം സ്ഥാപിച്ച മഹായോഗി ഗോരഖ്‌നാഥ് ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനങ്ങളും ഇത് ശരിവെയ്‌ക്കുന്നതാണ്.
ഗഡ്‌വാള്‍ സര്‍വ്വകലാശാലയില്‍ നിന്നും 2005ല്‍ അംഗീകാരം നേടിയ കോളേജില്‍ 150 ഓളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ജില്ലയിലെ ഏക ബിരുദ കോളേജ് കൂടിയാണ് ഇത്. ജില്ലയില്‍ വേറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളൊന്നുമില്ലാത്തതിനാല്‍ ആദിത്യനാഥ് മുന്‍കൈയ്യെടുത്താണ് ഇതിന് രൂപം നല്‍കിയത്. ഇവിടെ നിന്നും 50 കിലോമീറ്റര്‍ ദൂരെ ഋഷികേശിലാണ് അടുത്ത കോളേജ് ഉള്ളത്.
യോഗിയുടെ ഇളയ സഹോദരനായ മഹേന്ദര്‍ സിങ് ബിഷ്ടാണ് ഭരണാധികാരി. മതം, ജാതി, വര്‍ഗ്ഗം, പ്രത്യയ ശാസ്ത്രങ്ങള്‍ എന്നിവയ്‌ക്ക് ഇവിടെ ഒരു സ്ഥാനവുമില്ല.
തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രിന്‍സിപ്പാള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട അഫ്താബ് അഹമ്മദാണ്. കോളേജിലെ ഹോളി ആഘോഷത്തിന് മുന്‍പന്തിയില്‍ നിന്ന് നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.
നിലവില്‍ 10 ക്ലാസ് റൂമുകളും ലൈബ്രറിയും മാത്രമാണ് ഉള്ളത്.
സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത് തന്നെ കോളേജില്‍ ബിരുദാനന്തര കോഴ്‌സുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
















