ചെറുതോണി: കേരളത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനം മുന്‍ കാലങ്ങളെക്കാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കെപിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണി വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗങ്ങള്‍ നിരന്തരം വിവിധ മേഖലകളില്‍ പീഡനങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടും നിയമസഭയിലുളള 14 പട്ടികജാതി എംഎല്‍എ മാര്‍ മിണ്ടാപ്രാണികളായിരിക്കുകയാണ് ചെയ്യുന്നത്. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്നും സെന്റ് ഭൂമിക്ക് പകരം കൃഷി ചെയ്യുന്നതിന് ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമി വീതം നല്‍കണം. പാട്ടകരാര്‍ തീര്‍ന്ന എസ്റ്റേറ്റ് ഭൂമി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് പതാക ഉയര്‍ത്തി.
തുടര്‍ന്ന് ചെറുതോണി ടൗണില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂറ്റന്‍ പ്രകടനം നടത്തി. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ബിന്ദു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.ബാബു, സംസ്ഥാന കമ്മറ്റി അംഗം കെ.കെ. രാജന്‍, പി.കെ ഷീബ, ശിവന്‍ കോഴിക്കാമാലിയില്‍, ജീമോന്‍ പുറ്റന്‍മാക്കല്‍, ഓമന ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ.അംബേദ്ക്കര്‍ ജന്മദിന സമ്മേളനം പി.സി ആനന്ദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രവി കണ്‍ട്രോമറ്റം, രാഹുല്‍ ദ്രാവിഡ്, പി.കെ മിനിമോള്‍, ജയേഷ് വെബ്ലി, സി.എസ് അരൂണ്‍കുമാര്‍, കെ.സി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















