തൃശൂര്‍: പട്ടാളം റോഡിന്റെ വികസനത്തിന് തടസ്സമായി നില്ക്കുന്ന പോസ്റ്റോഫീസ് മാറ്റി സ്ഥാപിക്കുന്നതിനും ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനും എത്രയും പെട്ടെന്ന് കേന്ദ്രമന്ത്രിസഭയുടെ ഉറപ്പ് ലഭ്യമാക്കുമെന്ന് തേക്കിന്‍കാട് കൗണ്‍സിലറും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം.എസ്.സംപൂര്‍ണക്ക് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഉറപ്പുനല്‍കി.
ഈ ആവശ്യത്തിനായി അദ്ദേഹത്തെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച സംപൂര്‍ണയോട് നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ നാളായി തുടരുന്ന പട്ടാളം റോഡിന്റെ വികസനത്തിലുള്ള അനിശ്ചിതാവസ്ഥയ്‌ക്ക് ഇതോടെ മാറ്റമാകും.
















