തിരുവനന്തപുരം: പ്രത്യയശാസ്ത്രം കണ്ടല്ല പലരും കമ്മ്യൂണിസ്റ്റായതെന്ന് നടന്‍ നെടുമുടി വേണു. തോപ്പില്‍ഭാസി നാടകപഠന കേന്ദ്രത്തിന്റെ പ്രതിഭാപുരസ്‌കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. വയലാറിനെയും തോപ്പില്‍ഭാസിയേയും പോലെ അക്കാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന സാഹിത്യകാരന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായിരുന്നു. അവരോടുള്ള ആരാധനയും ഇഷ്ടവുംമൂലമാണ് പലരും കമ്മ്യൂണിസ്റ്റുകാരായി മാറിയത്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ഇഷ്ടപ്പെട്ടിട്ടല്ല, അദ്ദേഹം പറഞ്ഞു.
ലോകത്തെ മുഴുവന്‍ ഒരു അരങ്ങിലേക്കൊതുക്കി നിര്‍ത്തുന്നതാണ് നാടകം. എന്നാല്‍ ഈ ചെറിയ അരങ്ങിലേക്കൊതുക്കിയ കഥാലോകത്തെ വിശാലമായ ലോകത്തേക്കുകയര്‍ത്തുന്നതാണ് സിനിമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. പഠനകേന്ദ്രം വൈസ് പ്രസിഡന്റ് പ്രൊഫ. ജി.ഗോപാലകൃഷ്ണന്‍, എസ്.ആര്‍.കെ.പിള്ള, ബാലന്‍ തിരുമല, കാര്യവീട്ടം ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാമത്സരവിജയികള്‍ക്കുള്ള പുരസ്‌കാരം നെടുമുടി വേണു വിതരണം ചെയ്തു.
















