തിരുവനന്തപുരം: ക്ഷേത്രങ്ങളെ മനുഷ്യ ജീവിതചര്യകളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കണമെന്ന് അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി. തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന മാതൃശക്തി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ഏതെല്ലാം വിശ്വാസ ധാരകള്‍ ഉടലെടുത്താലും അവ സനാതന ധര്‍മ്മത്തിലും പരബ്രഹ്മത്തിലും ലയിക്കും. ശുദ്ധിയും അശുദ്ധിയും ആചാരങ്ങളില്‍ പ്രധാനമാണ്. ഹിന്ദുക്കളുടെ ആചാരം മറ്റുള്ളവര്‍ക്കില്ല. അതുകൊണ്ടാണ് ഹിന്ദുക്കള്‍ക്ക്മാത്രം ക്ഷേത്രപ്രവേശനം സാധ്യമാക്കുന്നത്. വരും തലമുറയ്‌ക്ക് ആചാരനുഷ്ഠാനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ മാതൃസമിതിക്ക് കഴിയുമെന്നും അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
അഞ്ചു വനിതാരത്‌നങ്ങളെ ചടങ്ങില്‍ ആദരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ലളിതാംബിക മുഖ്യപ്രഭാഷണം നടത്തി. രാഹുല്‍ ഈശ്വര്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ.കുഞ്ഞ്, ജില്ലാ സെക്രട്ടറി വി.ജി. ഷാജു, മാതൃസമിതി ജില്ലാ സെക്രട്ടറി എസ്. വിജയകുമാരി, ജില്ലാ പ്രസിഡന്റ്് എസ്. രമാദേവി, താലൂക്ക് മാതൃസമിതി സെക്രട്ടറി തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു.
















