ഗുരുവായൂര്‍: നാകേരിമന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആനചികിത്സാ കേന്ദ്രമായ ഹസ്ത്യായുര്‍വേദ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് മൂന്നിനു രോഹിണി ഓഡിറ്റോറിയത്തില്‍ സാമൂതിരി കെ.സി.മാനവേദന്‍ രാജ നിര്‍വഹിക്കും. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആനചികിത്സാ വിദഗ്ധന്‍ അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടിനെ ഹസ്ത്യായുര്‍വേദരത്‌നം പുരസ്‌കാരം നല്‍കി ആദരിക്കും. നാകേരി വാസുദേവന്‍ നമ്പൂതിരിക്കു ഗജസ്‌നേഹി പുരസ്‌കാരം സമ്മാനിക്കും.
















