വെണ്ണ കഴിയ്ക്കാമോ എന്നത് സംബന്ധിച്ച് ഇക്കൊല്ലം ഏറെ ചര്‍ച്ചകള്‍ ആരോഗ്യ വൃത്തങ്ങളില്‍ ഇതിനകം നടന്ന് കഴിഞ്ഞു. നിത്യവും ഒരു ടീസ്പൂണ്‍ വെണ്ണ കഴിയ്ക്കുന്നതിലൂടെ പ്രമേഹത്തെ ഒഴിവാക്കാനാകുമെന്ന് ജൂണില്‍ ടഫ്സ് സര്‍വകലാശാല നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ മറ്റൊരു പഠനം പുറത്ത് വന്നത്. പൂരിത കൊഴുപ്പുകളായ വെണ്ണ പോലുളളവ ഹൃദ്രോഗ സാധ്യത എട്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.
ഇത്തരം കൊഴുപ്പു കലര്‍ന്ന ഭക്ഷണം ഒഴിവാക്കണമെന്ന ഉപദേശവും ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫ.ഡാരിയുഷ് മൊസാഫ്രയ്ന് പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം പുറത്ത് വന്ന പഠനത്തില്‍ പൂരിത കൊഴുപ്പ് രക്തത്തിലെ നല്ല കൊളസ്ട്രോളിനെ ശക്തമാക്കുമെന്നാണ് പറയുന്നത്. ബെര്‍ഗന്‍ സര്‍വകലാശാല 38 പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഈകണ്ടെത്തല്‍. കുടവയറുളളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ആഹാരം കഴിച്ചവരില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിച്ചതായും ഇവര്‍ കണ്ടെത്തി.
ഹൃദ്രോഗത്തിന് കാരണമാകുന്ന വയറ്റിലെ കൊഴുപ്പുകളെ ഇവര്‍ പഠന വിധേയമാക്കി. പൂരിത കൊഴുപ്പ് ഹൃദ്രോഗ സാധ്യത വര്ദ്ധിപ്പിക്കുന്നില്ലെന്നായിരുന്നു കണ്ടെത്തലെന്ന് പഠനസംഘത്തിലെ ഹൃദ്രോഗവിദഗ്ദ്ധന് കൂടിയായ പ്രൊഫസര്‍ ഒട്ടാര്‍ ന്യഗാര്ഡ് പറയുന്നു. വന്‍തോതില്‍ ഫാറ്റടങ്ങിയ ഭക്ഷണം കഴിച്ചവരില്‍ പല ഹൃദ്രോഗ പ്രശ്നങ്ങളും കുറഞ്ഞതായും ഇവര്‍ കണ്ടെത്തി. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വന്‍തോതില്‍ കുറഞ്ഞു.
ഇത്തരം ഭക്ഷണം ഉപയോഗിച്ചവരില്‍ രോഗസാധ്യതകള്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. എന്ത് അസുഖമുളളവര്‍ വെണ്ണയും ക്രീമും പോലുളളവ ഒഴിവാക്കണമെന്ന കാര്യവും ഭാവിയിലെ പഠനത്തിലുളഞ്പ്പെടുത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. നിലവില്‍ വെണ്ണമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പെരുപ്പിച്ചുക്കാട്ടുന്നതാണെന്നും അവര്‍ അടിവരയിട്ട് പറയുന്നു. സംസ്കരിച്ച ഭക്ഷണവും പഞ്ചസാരയും മറ്റുമാണ് ഒഴിവാക്കേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: