അഴുക്ക് തേച്ചു കുളിച്ചു കളഞ്ഞു ശുദ്ധമാക്കുന്ന നര്‍മത്തിന്റെ നന്മയായിരുന്നു ചോ രാമസ്വാമിയുടെ ഹാസ്യം.ചോയുടെ മരണത്തോടെ ഇത്തരമൊരു ശുദ്ധീകരണത്തിന്റെ കാലമാണ് അവസാനിക്കുന്നത്.തുഗ്ളക് എന്ന രാഷ്ട്രീയ ഹാസ്യ വാരികയിലൂടെ തിന്മക്കെതിരെയുള്ള പേനയുടെ ഇരമ്പമാണ് പതിറ്റാണ്ടുകളായി അദ്ദഹം കേള്‍പ്പിച്ചിരുന്നത്.ചോ എന്ന സ്വന്തം പേരില്‍ തന്നെ ഒരു നര്‍മം നല്കി പതിറ്റാണ്ടുകളോളം അദ്ദേഹം തമിഴകത്ത് ഒറ്റയാനായി പ്രസരിപ്പിച്ചത് സര്കാത്മകമായൊരു ഹാസ്യമായിരുന്നു.
നീണ്ടുപോകുന്ന വിശേഷണങ്ങളുടെ അനവധി വേറിട്ട അലങ്കാരങ്ങള്‍ ചോ രാമസ്വാമിയുടെ പേരിനൊപ്പമുണ്ടായിരുന്നു.എഴുത്തുകാരന്,നടന്,ഹാസ്യതാരം,തിരക്കഥാകൃത്ത്,സംവിധായകന്,പത്രാധിപര്‍,രാഷ്ട്രീയക്കാരന്,നാടകക്കാരന്…എന്നിങ്ങനെ അര്‍ഥവത്തായ നിരവധി പുഴകള്‍ ഒഴുകിയെത്തും പോലൊരു കടലായിരുന്നു ചോ രാമസ്വാമി.ആക്ഷേപ ഹാസ്യത്തിന്റെ ആ തൂലികയില്‍ പൊളിളിയിട്ടുണ്ടു പലരും,പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കള്‍..ഭയം എന്തെന്നറിയാത്തതായിരുന്നു ചോയുടെ തൂലിക.
മുഖം നോക്കാതെ അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ നിരത്തി്. കരുണാനിധി, ജി.കെ.മൂപ്പനാര്‍, എം.ജി .ആര്,ഇന്ദിരാഗാന്ധി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചോയുടെ പേനയ്ക്കു വിധേയരായപ്പോഴും അവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹം മറന്നില്ല.തന്‍േടവും വിവാദം നിറഞ്ഞതുമായിരുന്നു ചോയുടെ പല പ്രഖ്യാപനങ്ങളും.ചിലതാകട്ടെ പ്രവചനപരമായവയും.ഭാരതത്തിന്റെ പ്രധാന മന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്രമോദിയെന്ന് ആദ്യം വിളിച്ചു പറഞ്ഞവരുടെ കൂട്ടത്തില്‍ ചോയുമുണ്ടായിരുന്നു.
പത്തു പുസ്തകങ്ങള്‍ ചോ എഴുതി.ഇരുപതു നാടകങ്ങള്‍ ചെയ്തു.നാലായിരത്തിലധികം സ്റ്റേജുകളാണ് ആ നാടകങ്ങള്‍ പിന്നിട്ടത്.തമിഴിലെ പഴയകാല വില്ലന്‍ നടന് മനോഹര്‍,ജയലളിത ഉള്‍പ്പെടെ പിന്നീടു പ്രശസ്തരായ നടീനടന്മാര് ചോയുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ആരേയും അനുകരിക്കാത്ത നര്‍മ നാട്യമായിരുന്നു ചോയുടേത്.180 സിനിമകളില്‍ ചോ അഭിനയിച്ചു.അതില്‍ അഞ്ചു ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതി.ജയലളിതയുമായി ആത്മബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.
അവരുടെ രാഷ്ട്രീയമായ ഉയര്‍ച്ച ആഹ്ളാദഭരിതനായാണ് ചോ നോക്കിക്കണ്ടിരുന്നത്.ആ ആത്മബന്ധത്തിന്റെ ആഴംകൊണ്ടാവണം അവര്‍ മരിച്ചതിന്റെ രണ്ടാം ദിവസം അതേ ആശുപത്രിയില്‍ അതേ രോഗ(ഹൃദയ സ്തംഭനം)ത്താല്‍ ചോയും മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: