തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 15-ന് ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍വ്വഹിക്കും. സൂക്ഷ്മ പരിശോധനാ സമയത്ത് സ്ഥാനാര്‍ത്ഥിക്കും, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും, സ്ഥാനാര്‍ത്ഥിയുടെ ഒരു നിര്‍ദ്ദേശകനും സ്ഥാനാര്‍ത്ഥി രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിക്കും ഹാജരാകാവുന്നതാണ്.
സൂക്ഷ്മപരിശോധനാ സമയത്ത് എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദ്ദേശപത്രികകള്‍ പരിശോധിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ലഭിക്കും. ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും നാമനിര്‍ദ്ദേശപത്രിക പരിശോധനക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്.
ഗുരുതരമായ ന്യൂനതകള്‍ ഉണ്ടെങ്കില്‍ മാത്രമേ നാമനിര്‍ദ്ദേശപത്രിക നിരസിക്കാവൂ. വെറും സാങ്കേതിക പിശകുകളും എഴുത്ത് പിശകുകളും അവഗണിക്കുന്നതാണ്. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നത്തിന്റെ തിരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ ചില പൊരുത്തക്കേടുകള്‍ തുടങ്ങി നിസ്സാര കാരണങ്ങള്‍ പരിശോധനയില്‍ അവഗണിക്കും. തെറ്റുകളില്‍ പലതും പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തിരുത്താന്‍ കഴിയുന്നവ ആണെങ്കില്‍ തിരുത്തിയ്ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: