ആര് ഭരിച്ചാലും എല്ലാം പഴയതുപോലെ ആകുന്ന അവസ്ഥ. ജനങ്ങള്‍ക്ക് ഒരു വിശ്വാസമില്ലായ്മ. അതുമാറണം. ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും അവരെ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്നു. ജനത്തിന് നന്മ വേണമെന്ന് വിശ്വസിക്കുന്നവരെപ്പോലും അത് സമ്മതിക്കാത്ത രാഷ്ട്രീയാതിപ്രസരം.
രാഷ്ട്രീയം മാത്രം നോക്കി മേയറെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കരുത്. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിവേണം മേയറെ തെരഞ്ഞെടുക്കാന്‍. കഴിവും സ്വഭാവശുദ്ധിയുമുള്ള ഒരാളെ. രാഷ്ട്രീയത്തിനതീതമായി, സങ്കുചിത മനോഭാവങ്ങള്ക്കതീതമായി. ചുരുക്കത്തില്‍ മേയറെ ജനം നേരിട്ടു തെരഞ്ഞെടുക്കണം. ചെന്നൈയില്‍ ഇങ്ങനെ നേരിട്ടുള്ള തെരഞ്ഞെടുപ്പാണ്.
കൊച്ചിയുടെ കാര്യം നോക്കാം. ഭാരതത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കോര്‍പ്പറേഷനുകളാണ് കേരളത്തിലേത്. പക്ഷേ എന്ത് ഗുണം. കൊച്ചി കോര്‍പ്പറേഷന്റെ കാര്യം പരമദയനീയമാണ്; പൊട്ടിപ്പൊളിഞ്ഞ റോഡും കൊതുകുകടിശല്യവും സര്‍വത്ര മാലിന്യവും. കൊച്ചി മാലിന്യംകൊണ്ട് മരിക്കുകയാണ്. മെട്രോറെയില്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തകര്ന്ന റോഡുകള്‍ യാത്രാപ്രശ്നം രൂക്ഷമാക്കുന്നു.
കേരളത്തിന്റെ തന്നെ വ്യവസായ തലസ്ഥാനമായ കൊച്ചിയുടെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് പരിഹരിക്കാന്‍ കഴിയുന്നവര്‍ തന്നെ വേണം നേതൃത്വത്തില്‍ വരാന്‍. ഇക്കാര്യത്തില്‍ കോര്പ്പറേഷന് കൗണ്‍സിലറായി 25 വര്‍ഷം തുടര്‍ പ്രവര്‍ത്തനം നടത്തുന്ന ശ്യാമളപ്രഭുവിനെ പോലുള്ളവരുടെ അനുഭവ പാരമ്പര്യം പ്രധാനമാണ്. അതു കോര്പ്പറേഷന് വേണ്ടി വിനിയോഗിക്കപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: