മാവേലിക്കര: രാഷ്ട്രീയമായുള്ള ഉച്ചനീചത്വങ്ങളെ ചിലര്‍ ഇന്നും പിന്തുടരുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ഡോ.പി.എന്‍. വിശ്വനാഥന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശന് പങ്കെടുക്കുന്ന വേദിയില്‍ എത്താതെ ചിലര്‍ അകന്നു നിന്നത് ഇത്തരം ഉച്ചനീചത്വങ്ങളും അയിത്തവും കല്‍പ്പിക്കുന്നവരാണ്. ഇവര്‍ക്ക് മഹാഗുരു മാപ്പുനല്കട്ടെ.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുടെ കൊടിയുടെ നിറം നോക്കാതെ വേണം പ്രവൃത്തിക്കേണ്ടത്. ഡോക്ടര്‍ എന്നു പറഞ്ഞാല്‍ കൂടുതല്‍ പണം ലഭിക്കാനായി ശ്രമിക്കേണ്ടവരല്ല. എന്നാല്‍ ഇതില്‍ നിന്ന് എല്ലാം വ്യത്യസ്ഥമായിരുന്നു ഡോ.വിശ്വനാഥന്. പഴയ തലമുറയില്‍പ്പെട്ട ഡോക്ടര്‍മാര്‍ സമൂഹത്തോട് ഇഴകി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: