മുക്കം (കോഴിക്കോട്): തിരുവമ്പാടി പഞ്ചായത്ത്് മരയ്ക്കാട്ടുപുറം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി പി. ഉഷയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങള്‍ വികൃതമാക്കി വാട്ട്സ് ആപ്പില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരയ്ക്കാട്ടുപുറം ഒതയമംഗലത്ത് രമേശ് ആണ് പിടിയിലായത്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്.
സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ഫഌക്സ് ബോര്‍ഡ് മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം അതിലെ ഉഷയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ വികൃതമാക്കി വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഉഷയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ രമേശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ തിരുവമ്പാടിയില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: