തിരുവനന്തപുരം: ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ രാഷ്‌ട്രീയ കക്ഷിക്കോ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ് നല്‍കാം. എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കോ, പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എസ്എംഎസ് അയച്ചാല്‍ സൈബര്‍ നിയമപ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങുന്ന രീതിയിലും എസ്എംഎസ് അയയ്‌ക്കാന്‍ പാടില്ല. മൊബൈല്‍ ഫോണില്‍ നിന്ന് എസ്എംഎസ് മുഖേന പരസ്യം നല്‍കുന്നതിനും കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
















