മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണങ്ങളില്‍ ഇനി ”മാജിക്കും” കാണാം. ആദ്യമായി റോഡുകളിലെ സീബ്ര ലൈന്‍ മുസ്ലിം ലീഗിന്റെ ചിഹ്നമായ ”കോണി” ആകുന്ന കാഴ്ചയാണ് നാട്ടിലെവിടെയും. പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ സീബ്ര ലൈനും അങ്ങാടിപ്പുറം കോട്ടക്കല്‍ റോഡിലെ വലിയവീട്ടില്‍ പടിയിലെ സീബ്ര ലൈനുമാണ് പ്രവര്‍ത്തകര്‍ കോണി ചിഹ്നമാക്കി മാറ്റിയത്.
സീബ്ര ലൈന്‍ മാറി കോണിയായത് കണ്ട് പകച്ചിരിക്കുകയാണ് നാട്ടുകാര്‍ എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. പൊതുസ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ അധൃകൃതര്‍ കാര്യമായ നടപടികള്‍ കൈകൊള്ളാത്തതാണ് നിയമ ലംഘനങ്ങള്‍ക്ക് കാരണം.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ട്. പ്രധാന റോഡുകളിലെ സീബ്രാ ലൈനുകളെല്ലാം കോണികളായി മാറി കഴിഞ്ഞു. ഇനാമല്‍ പെയ്ന്റ് ഉപയോഗിച്ച് വരക്കുന്നതിനാല്‍ മായ്ക്കാനും പറ്റാത്ത അവസ്ഥയിലാണ്. അണികളുടെ വിവരക്കേട് തടയാതെ പ്രോത്സാഹിപ്പിക്കുകയാണ് ലീഗ് നേതൃത്വം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: