Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുമുന്നണികളുടെയും സാധ്യതകള്‍ തച്ചുതകര്‍ത്ത് വിമതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:15 pm IST
in Kerala

പത്തനംതിട്ട: പ്രചാരണം ഉച്ചസ്ഥായിയിലായപ്പോഴും ഇരുമുന്നണികളും വിമത ശല്യംമൂലം വലയുകയാണ്. എപ്പോഴും  വിമത ശല്യം യുഡിഎഫിനെയാണ്  ബാധിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഏകശാസനത്തില്‍ കഴിഞ്ഞവരെന്ന് അഭിമാനിച്ചിരുന്ന എല്‍ഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിന് ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ വിമത ശബ്ദം ഏറെ അലോരസങ്ങളുണ്ടാക്കുന്നു. ഇടതുമുന്നണിയില്‍തന്നെ സിപിഐ യുമായി ബന്ധമില്ലെന്ന് മറ്റ് ഘടകകക്ഷികള്‍ ചേര്‍ന്ന് പ്രസ്താവനയിറക്കുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിവരെ വിമതനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമൊക്കെയായിരുന്നവര്‍ ഇത്തവണ യുഡിഎഫിന്റെ പാളയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സിപിഎമ്മിനെ അതിലേറെ വിഷമിപ്പിക്കുന്നത് ശക്തികേന്ദ്രങ്ങളില്‍ നിന്നും ബിജെപിയിലേക്കുള്ള അണികളുടെ ഒഴുക്കാണ്.

പത്തനംതിട്ട നഗരസഭയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരേ മഹിളാസംഘടനാ നേതാവുതന്നെയാണ് രംഗത്ത്. സിപിഎം പുറത്താക്കിയ വിമതരുടെ എണ്ണം വിരലിലെണ്ണിയാലും തീരില്ല. ഘടകകക്ഷികള്‍ തമ്മിലും ഒരേ സീറ്റിനായി പൊരിഞ്ഞ പോരാട്ടമാണ്. ഗ്രാമപഞ്ചായത്തുകളിലെത്തുമ്പോള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍പോലും പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്രരായി മത്സരിക്കുന്നതും കാണാം. റാന്നിയിലും സിപിഎമ്മിന് വിമത സ്ഥാനാര്‍ത്ഥികളുണ്ട്.  കോഴഞ്ചേരിയില്‍ സിപിഐ നാലോളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് കക്ഷികള്‍ക്കെതിരേ മത്സരിക്കുന്നു. പന്തളം നഗരസഭയിലെ 21-ാംഡിവിഷനടക്കം എല്‍ഡിഎഫ് വിമത ഭീഷണിനേരിടുന്നുണ്ട്. തിരുവല്ല നഗരസഭയിലും സിപിഎമ്മിന് വിമതരുണ്ട്.

യുഡിഎഫിലും വിമതരുടെ പട ഏറെ. ജില്ലാ പഞ്ചായത്തില്‍തന്നെ യുഡിഎഫിന് വിമതനുണ്ട്. റാന്നി അങ്ങാടി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ജി.കണ്ണനെതിരേ ഡിസിസി അംഗവും ദളിത് കോണ്‍ഗ്രസ് മണ്ഡലം നേതാവുമായ എ.കെ.ലാലു വിമതനാണ്. പലയിടത്തും മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ പരസ്പ്പരം പോരിനിറങ്ങിയിട്ടുണ്ട്. പന്തളത്തെ പല വാര്‍ഡുകളിലും ലീഗ് കോണ്‍ഗ്രസിനെ നേരിടുന്നു. പത്തനംതിട്ട നഗരസഭയില്‍ ലീഗിനുമുണ്ട് വിമതന്‍. ലീഗ് മുന്‍ വൈസ് ചെയര്‍മാന്‍ തന്നെയാണ് വിമതന്‍.

കുറ്റൂര്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭീഷണി ഉയര്‍ത്തി അഞ്ചു വിമതരാണ് രംഗത്ത്. ഒന്നാം വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ സുരേഷ് ബി പുത്തമ്പുരയ്‌ക്കലിന് വിമതനായി കോണ്‍ഗ്രസ്സ് സേവാദള്‍ മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടാണ് രംഗത്ത്. അഞ്ചാംവാര്‍ഡില്‍ വി.പി. ചന്ദ്രബാബുവിന് ഭീഷണി ഉയര്‍ത്തുന്നത് മുന്‍ പഞ്ചായത്ത് അംഗം കെ.ടി. ജോസഫാണ്. ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അനീഷിന് ഭീഷണിയായി മൂന്ന് വിമതരാണ് രംഗത്തുള്ളത്. ഒമ്പതാം വാര്‍ഡില്‍ ബിനുകുരുവിളയ്‌ക്ക് വിമതയാകുന്നത് മുന്‍ പഞ്ചായത്ത് അംഗവും വൈസ്പ്രസിഡന്റുമായ ബിന്‍സി ആരാംമൂട്ടിലാണ്. പതിനാലാം വാര്‍ഡില്‍ അനീഷ് മാത്യുവിന് വനിതാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്മിതാ രാജഗോപാലും രംഗത്തുണ്ട്.

നിരണം പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരോ സ്ഥാനാര്‍ത്ഥികള്‍ വീതം വിമതരായി രംഗത്തുണ്ട്. മൂന്നാം വാര്‍ഡിലെ അബ്ദുള്‍സമദിന് വിമതയായി എല്‍ഡിഎഫിലെ ഷീജാ സമദ് മത്സരിക്കുമ്പോള്‍ പത്താം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോണ്‍ വി ചാക്കോയ്‌ക് ബദലായി പഞ്ചായത്ത് അംഗം അലക്‌സ് വി ജോണ്‍ മത്സരിക്കുന്നു.

കടപ്രയില്‍ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മണിയമ്മ കൊച്ചുകുട്ടന്‍ മത്സരിക്കുമ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗമായ പ്രഭാകരന്‍ നായര്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.

കവിയൂര്‍ 6-ാം വാര്‍ഡില്‍ സിപിഎം മുന്‍മെമ്പര്‍ ശാന്തമ്മരാജു എല്‍ഡിഎഫിനെതിരെയും  കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.ടി ശശി 7-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായും രംഗത്തുണ്ട്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെയാണ് യുഡിഎഫ് ഏഴാം വാര്‍ഡില്‍ സ്ഥാര്‍ത്ഥിയായി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും ഇരുമുന്നണികളും വിമതശല്യം നേരിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.