കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ കൊഴുപ്പേകാന്‍ മിക്ക സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഗീതങ്ങളുമായി വീഥികള്‍ കയ്യടക്കുന്നു. പ്രമുഖ ഗായകരെക്കൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ പാട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി പാടിയ ഗാനങ്ങളാണ് വ്യത്യസ്തമായിരിക്കുന്നത്.
അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബാബു കരിയാടിന് വേണ്ടിയാണ് വിജയലക്ഷ്മി പാടിയിരിക്കുന്നത്.
രണ്ട് ഗാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. രമേശ് കുറുമശ്ശേരിയാണ് രചനയും സംഗീതവും നിര്‍വഹിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: