Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമതപ്പേടിയില്‍ വിറച്ച്…വിറച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:14 pm IST
in Kerala

പാലക്കാട്: തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയിട്ടും വിമതപ്പേടിയില്‍ വിറച്ച് മുന്നണികള്‍. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് വിമതര്‍ അതത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഏതാനും വിമത സ്ഥാനാര്‍ഥികളെ പിന്‍വലിക്കുകയും ചിലര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തെങ്കിലും മുന്നണിയുടെ പ്രചാരണത്തില്‍ അത് പ്രതിഫലിച്ചിട്ടില്ല. സിപിഎമ്മിലാണ് ഇക്കുറി വിമതരുടെ ശക്തി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നത്.

ജില്ലയിലെ മിക്കയിടങ്ങളിലും വിമതരുണ്ടെങ്കിലും നഗരസഭകളിലാണ് ഇത് മുന്നണികളെ കൂടുതല്‍ ഉലയ്‌ക്കുന്നത്.  പാലക്കാട് നഗരസഭ കള്ളിക്കാട് 37-ാം വാര്‍ഡില്‍ സിപിഎം നേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെന്ന പരാതി പരിഹരിക്കാന്‍ ഇതുവരെസാധിച്ചിട്ടില്ല. മറിയ കാജാഹുസൈനെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിന്റെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രതിഷേധം നിയന്ത്രിച്ചെങ്കിലും പ്രവര്‍ത്തകരെ പ്രചാരണത്തില്‍ സജീവമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ജാസ്മിന്‍ സലാമിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.

ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളില്‍ കഴിഞ്ഞതവണ സിപിഎമ്മിന് ഭരണം നഷ്ടമാക്കിയത് വിമതരാണ്. ഷൊര്‍ണൂരില്‍ എം.ആര്‍. മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതിയാണ് ഇടതിന് തിരിച്ചടിയായത്. ഒറ്റപ്പാലത്തും വിമതരുടെ ശക്തിയില്‍ പാര്‍ട്ടി വീണു. ഇക്കുറി മുരളിയും കൂട്ടരും മടങ്ങിയെത്തിയെങ്കിലും വിമത അണികള്‍ ശാന്തരായിട്ടില്ല.

ഒറ്റപ്പാലത്ത് 36 വാര്‍ഡുകളില്‍ 20ലും സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി വിമതസ്ഥാനാര്‍ഥികളുണ്ട്.

കഴിഞ്ഞ ഭരണസമിതിയിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ. മോഹനന്‍, കൗണ്‍സിലര്‍മാരായ എ.പി. ലത, സി. കുട്ടിശങ്കരന്‍, മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍മാരായിരുന്ന എ.പി. ഉമൈബാന്‍, ഇ. പ്രഭാകരന്‍ തുടങ്ങിയവര്‍ വിമതസഖ്യത്തിലെ പ്രമുഖരാണ്. കഴിഞ്ഞതവണ 20 വിമതര്‍ മത്സരിച്ചതില്‍ ഏഴുപേര്‍ ജയിച്ചിരുന്നു.

ഒറ്റപ്പാലത്ത് യുഡിഎഫിലും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളെ പൂട്ടിയിട്ടതുള്‍പ്പെടെയുള്ള നാടകങ്ങള്‍ അരങ്ങേറിയ ശേഷമായിരുന്നു അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പത്രിക സമര്‍പ്പിക്കേണ്ട അവസാന നിമിഷത്തിലാണ് മുഴുവന്‍ പേരുകള്‍പോലും പ്രഖ്യാപിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരെയെല്ലാം യുഡിഎഫ് കളത്തിലിറക്കിയിട്ടുണ്ട്. പുതിയ രാഷ്‌ട്രീയസാഹചര്യങ്ങളില്‍ ഒറ്റപ്പാലത്ത് കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

അട്ടപ്പാടി ബ്‌ളോക്ക് പഞ്ചായത്തിലും ഇടതിനും വലതിനും ശക്തമായ വിമത ഭീഷണിയുണ്ട്. ഇവിടെ ചിറ്റൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കണ്ണപ്പന് കടുത്ത വെല്ലുവിളിയുമായി സ്വതന്ത്രചിഹ്നത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ദിപിന്‍ കുമാറും എല്‍ഡിഎഫ്സ്ഥാനാര്‍ഥി വേലുസ്വാമിക്ക് ഭീഷണിയുയര്‍ത്തി സ്വതന്ത്രന്‍ ഷൈന്‍ എസ്. ബാബുവും രംഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.