പാലക്കാട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലേക്ക് മത്സരിക്കുന്ന ജഗദീശനും ഇന്ദിരാ ദേവിക്കും തെരഞ്ഞെടുപ്പ് അധികാരത്തിനു വേണ്ടിയല്ല, സേവനത്തിന്റെ ഒരു മേഖലമാത്രം. ചെറുപ്പകാലം മുതല്‍ സാമൂഹ്യ സേവനത്തിലൂടെ വളര്‍ന്ന ജഗദീശന്റെ പത്‌നിയായതോടെ ഇന്ദിരയും ആ പാത ജീവിത വ്രതമാക്കുകയായിരുന്നു.
ചിറ്റൂര്‍, അണിക്കോട് 17-ാംവാര്‍ഡില്‍ ജഗദീശനും 11-ം വാര്‍ഡ് കണ്ണാന്തറയില്‍ ഇന്ദിരയും താമരചിഹ്നത്തില്‍ മത്സരിക്കുന്നു. ചിറ്റൂര്‍ നിന്ന് ഒറ്റയ്‌ക്ക് സൈക്കിളില്‍ ഭാരതയാത്ര നടത്തിയ ആളാണ് ജഗദീശന്‍. നാലര വര്‍ഷം നീണ്ട യാത്രയിലൂടെ 6000 കി.മീ. പിന്നിടുകയുണ്ടായി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജമ്മുകാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ ജില്ലകളും യാത്രചെയ്തിട്ടുണ്ട്.
1995 ഓഗസ്റ്റ് 15 ന് പാലക്കാട് കോട്ടമൈതാനിയില്‍ നിന്ന് റോളര്‍ സ്‌കേറ്റിംഗില്‍ ഡല്‍ഹിവരെ 6000 കി.മീ. യാത്രചെയ്തത് സ്വന്തം നാട്ടില്‍ അനാഥാലയം തുടങ്ങാന്‍ ധനം ശേഖരിക്കുന്നതിനായിരുന്നു. ഒരു വര്‍ഷത്തെ യാത്രക്ക് ശേഷം 1997 മുതല്‍ 9 വര്‍ഷം സ്വന്തം നാട്ടില്‍ അഗതി കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് മേഴ്‌സിഹോം എന്നപേരില്‍ കുട്ടികളെ എടുത്തുവളര്‍ത്തി അവരെ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പ്രാപ്തരാക്കി. 1997 ലെ കേരളത്തിലെ യുവപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാവിഭാഗത്തിലെയും അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുക, റേഷന്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് റേഷന്‍കാര്‍ഡ് സംബന്ധിച്ചിട്ടുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്യുക, ശയ്യാവലംബരായിട്ടുള്ള രോഗികള്‍ക്ക് കാരുണ്യലോട്ടറി വഴി ലഭിക്കേണ്ട സഹായങ്ങള്‍ ലഭ്യമാക്കുക, സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ജനങ്ങളെ സഹായിക്കുക എന്നിവക്കൊപ്പം പ്രധാനമന്ത്രിയുടെ പദ്ധതികളായ ഭീമയോജന, മുദ്രബാങ്ക്, ജനധന്‍ യോജന, അടല്‍പെന്‍ഷന്‍ യോജന തുടങ്ങിയ മറ്റ പദ്ധതികളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരണം നടത്തി ധര്‍മ്മ രക്ഷ, സാമൂഹ്യ നീതി, ദാരിദ്ര നിര്‍ മ്മാര്‍ജനം, എല്ലാവര്‍ക്കും വീട് എന്നിവ ലക്ഷ്യമാക്കി സമൂഹത്തില്‍ പ്രവര്‍ ത്തിച്ചു വരുന്നു.
നെഹ്‌റുഓഡിറ്റോറിയം നിവീകരണത്തിലെ അഴിമതി, ചിറ്റൂര്‍ നഗരസഭയിലെ ബസ്സ്റ്റാന്റില്ലായ്‌മ, പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുര, ബസ്് കാത്തിരിപ്പുകേന്ദ്രം തുടങ്ങിയ വികസനപദ്ധതികളാണ് ജഗദീശന്‍ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ നിരത്തുന്നത്. വാര്‍ഡിനെ സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാര്‍ഡാക്കുമെന്നും ജഗദീശന്‍ ഉറപ്പിക്കുന്നു.
കണ്ണാന്തറയില്‍ മത്സരിക്കുന്ന എം. ഇന്ദിരാ ദേവി ബികോം ബിരുദധാരിണിയാണ്. ജില്ലാ കുടുംബശ്രീ മിഷന്‍് ഓഡിറ്ററാണ്. ചിറ്റൂര്‍ ശ്രീലക്ഷ്മി കുടുംബശ്രീ അംഗമാണ്. ദാരദ്ര്യനിര്‍മ്മാര്‍ജനം ലക്ഷ്യമാക്കി കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുക. നിലവിലുള്ള അയല്‍കൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവയോടൊപ്പം ജഗദീശന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സഹായിക്കുമെന്നും ഇന്ദിര പറയുന്നു.
















