കൊച്ചി: താന്‍ മുഖ്യമന്ത്രിയായിരിക്കെ പോലീസിന്റെ അന്വേഷണത്തില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണമാണെന്ന് തെളിഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എന്നിരുന്നാലും പുനരന്വേഷണത്തില്‍ എതിര്‍പ്പില്ല. ഏത് കാര്യത്തിലും സംശയനിവാരണം നടത്തുന്നത് നല്ലതാണ്, അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ ജനസഭ 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കൊണ്ടാലും തോറ്റാലും പഠിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. മസാലകള്‍ വാരി വിതറി വിഎസ് പ്രചാരണം നടത്തിയിട്ടും ഇത് വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് മുന്നണി തോറ്റിട്ടുണ്ട്. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ മാറ്റാന്‍ സിപിഎം തയാറാവണം. പഴയ മുദ്രാവാക്യം വിളിച്ചാല്‍ കേരളം വളരില്ല.
പുതിയ ആശയങ്ങള്‍ സ്വീകരിക്കണം. സിപിഎം ഇന്നത്തെ കാലത്തിന് പറ്റിയ പാര്‍ട്ടിയല്ല. ചെറുപ്പക്കാര്‍ക്ക് ചുവപ്പ് കാണുന്നത് തന്നെ പേടിയാണെന്നും പറഞ്ഞു.
ബാര്‍ കോഴ കേസില്‍ കോടതി വിധി അംഗീകരിക്കുന്നു. തുടരന്വേഷണം നടക്കട്ടെയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം താന്‍ അഭിപ്രായം പറയാമെന്നും ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ധാര്‍മികത നിയമപ്രശ്‌നമല്ല, വ്യക്തിഗതമാണ്. കോടതി വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അദ്ദേഹം പറഞ്ഞു.
















