ഇടുക്കി:തൊടുപുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും ഞെട്ടിച്ച് ബിജെപിക്ക് വന്‍ മുന്നേറ്റം. 35 വാര്‍ഡുകളാണ് തൊടുപുഴ നഗരസഭയിലുള്ളത്. ഇതില്‍ ഇരുപതിടത്ത് മത്സരിച്ച ബിജെപി എട്ടിടത്ത് വിജയിച്ചു. യുഡിഎഫ്-14, എല്‍ഡിഎഫ്-13, ബിജെപി-8 എന്നിങ്ങനെയാണ് കക്ഷിനില. 18 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലെ ഒരു കക്ഷിക്ക് നഗരസഭയില്‍ ഭരണം നടത്താനാകൂ. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപി സ്വീകരിക്കുന്ന നിലപാടാണ് തൊടുപുഴ നഗരസഭയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്.
കഴിഞ്ഞ തവണ നാലു സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി ഇക്കുറി സീറ്റുകള്‍ ഇരട്ടിയാക്കി. അഞ്ചുസീറ്റുകളില്‍ രണ്ടാം സ്ഥാനത്തും എത്തി. ചെയര്‍ പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ഷീജാ ജയനെയാണ് നാലാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജിഷ ബിനു പരാജയപ്പെടുത്തിയത്.
ആറാം വാര്‍ഡില്‍ ബിജെപി പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് കെ. ദീപക്കിനെയാണ്. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് 3, 8, 20, 21, 31 എന്നീ വാര്‍ഡുകളിലാണ്. നിലവിലുള്ള നാലു സീറ്റുകളും നഷ്ടപ്പെടാതെ നിലനിര്‍ത്താനായതും ബിജെപിയുടെ നേട്ടമാണ്. നിലവില്‍ യുഡിഎഫാണ് തൊടുപുഴ നഗരസഭയില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ നഗരസഭയുടെ ഭരണം കയ്യാളിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: