ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി. തൊടുപുഴ, കട്ടപ്പന നഗരസഭകളിലുള്‍പ്പെടെ 37 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിച്ചത്. തൊടുപുഴ നഗരസഭയിലും വട്ടവട പഞ്ചായത്തിലുമാണ് മികച്ച വിജയം കൈവരിച്ചത്. തൊടുപുഴ നഗരസഭയില്‍ എട്ടിടത്ത് വിജയിച്ചപ്പോള്‍ വട്ടവടയില്‍ 4 സീറ്റ് നേടി.
അറക്കുളം പഞ്ചായത്തില്‍ 3 സീറ്റ് നേടി. ഇടമലക്കുടിയില്‍ കഴിഞ്ഞ തവണ നിസാര വോട്ടിന് തോറ്റ മൂന്നിടങ്ങളിലും ബിജെപി വിജയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ആദ്യമായി ബിജെപി വിജയിച്ചു. ഇവിടെ ഒരു സീറ്റ് ബിജെപിക്കാണ്. കുടയത്തൂര്‍ പഞ്ചായത്തില്‍ 3, കോടിക്കുളം 1, കാന്തല്ലൂര്‍ 1, മാങ്കുളം 1, കട്ടപ്പന 3, കൊന്നത്തടി 1, വണ്ടന്‍മേട് 3, പാമ്പാടുംപാറ 1, വെള്ളിയാമറ്റം 2, കുമാരമംഗലം 2 എന്നിങ്ങനെയാണ് കക്ഷിനില.
100ലധികം സ്ഥലങ്ങളില്‍ നിസാര വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. ഇവിടങ്ങളിലൊക്കെ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 2015 ലെ തദ്ദേശതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടി വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാപ്രസിഡന്റ് പി എ വേലുക്കുട്ടന്‍ അറിയിച്ചു.
















