എരുമേലി: ഫേസ്ബുക്കില്‍ വീട്ടമ്മയുടെ പേരില്‍ അക്കൗണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന മുട്ടപ്പള്ളി സ്വദേശിനിയാണ് എരുമേലി പോലീസില്‍ പരാതി നല്‍കിയത്. ഭാര്യയുടെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെ പലരുമായും സൗഹൃദം സ്ഥാപിക്കുകയും മെസ്സേജുകള്‍ അയക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ചില സുഹൃത്തുക്കള്‍ ഇതിനെപ്പറ്റി സൂചിപ്പിച്ചപ്പോഴാണ് തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന വിവരം വീട്ടമ്മയറിയുന്നത്. തുടര്‍ന്ന് എരുമേലി പോലീസില്‍ പരാതി നല്കി.ദിവസവും നിരവധി ഫോണ്‍കോളുകളും മെസേജുകളുമാണ് വീട്ടമ്മയുടെ ഫോണിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: