വാളാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എടത്തന വാര്‍ഡില്‍ ഇക്കുറി താമരവിരിഞ്ഞു. മന്ത്രി ജയലക്ഷമിയുടെ വീട്ടില്‍ നിന്ന് കേവലം അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമാണ് എടത്തനക്കുള്ള ദൂരം. 15 വര്‍ഷം സിപിഎമ്മിന്റെ കുത്തകയായിരുന്ന ഈവാര്‍ഡില്‍ ഇത്തവണ നൂറ്റിപ്പതിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിന്ദുവിജയകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥി യു.എ പുരുഷോത്തമനെ പരാജയപ്പെടുത്തിയത്.
ബിന്ദുവിജയകുമാര്‍ 495 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 11 സീറ്റില്‍ യുഡിഎഫും 10 സീറ്റില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്. ഇവിടെയും ബിജെപി വോട്ട് നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: