മലയിന്‍കീഴ് : വീട്ടുവളപ്പില്‍ നട്ടുനനച്ചു വളര്‍ത്തുന്ന പച്ചക്കറി തൈകളോടൊപ്പം കഞ്ചാവ് കൃഷി ചെയ്ത യുവാവ് എക്സൈസിന്റെ പിടിയിലായി. മാറനല്ലൂര്‍, അരുവിക്കര കൊട്ടറത്തല വിളകണ്ണേറ്റ് പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന് (32) നെയാണ് നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജാസിംഗിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അരുവിക്കര ചെക്പോസ്റ്റിന് സമീപം മുറുക്കാന്‍കട നടത്തിവന്ന ഇയാള്‍ അഞ്ചിലേറെ അബ്കാരി കേസുകളില്‍ പ്രതിയാണ്. അരുവിക്കരയിലെ കടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തവേയാണ് പുരയിടത്തില്‍ കൃഷിചെയ്തിരുന്ന പച്ചക്കറികള്‍ക്ക് ഇടയിലായി നാലു കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്സെസ് ഇന്‍സ്പെക്ടര്‍ എസ്.എല്‍.ഷിബു, അസി.ഇന്‍സ്പെക്ടര്‍ മോഹന്‍രാജ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: