കൊച്ചി: തുടങ്ങും മുമ്പേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചന യാത്ര ഹിറ്റാകുന്നു. ബഹുജന സമ്പര്‍ക്കത്തിന്റെ ആനുകാലിക സാങ്കേതിക വിദ്യകളെല്ലം വിനിയോഗിച്ചുള്ള യാത്രയുടെ ഭാഗമായി, ഇതിനകം ഫോണ്‍ സന്ദേശം വഴി കുമ്മനം ജനപിന്തുണ നേടിത്തുടങ്ങി. ഇന്നലെ പലര്‍ക്കും ഫോണില്‍ കുമ്മനം സ്വന്തം ശബ്ദത്തില്‍ യാത്ര തുടങ്ങുന്ന വിവരം അറിയിച്ച് അനുഗ്രഹം തേടുന്ന സന്ദേശം ലഭിച്ചു.
നമസ്കാരത്തിലൂടെ അഭിവാദ്യം ചെയ്ത്, ഞാന്‍ കുമ്മനം രാജശേഖരനെന്ന് സ്വയം പരിചയപ്പെടുത്തി, മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന വിമോചനയാത്ര ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുമെന്ന് സന്ദേശം അറിയിക്കുന്നു. യാത്രയുടെ വിജയത്തിന് എല്ലാവിധ സഹായങ്ങളും നല്‍കണമെന്നാവശ്യപ്പെടുന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
എന്നും ആധുനിക സാങ്കേതിക വിദ്യയിലൂടെ ജനസമ്പര്‍ക്കത്തിനു മുന്നില്‍ നില്ക്കുന്ന ബിജെപിയുടെ ഈ സന്ദേശ പദ്ധതി, തുടക്കത്തിനു മുമ്പേ വിമോചന യാത്ര ഹിറ്റാക്കിയിരിക്കുകയാണ്.
















