Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതെ, ജീവല്‍പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:41 pm IST
in Kerala

എന്തിനാണ് ഇങ്ങനെയൊരു മുദ്രാവാക്യം? സോളാറും ബാര്‍ കോഴയും ലാവ്‌ലിനും ഉള്ളപ്പോള്‍ അന്നവും ജലവും തൊഴിലും മുദ്രാവാക്യമാക്കുന്നതില്‍ എന്താണ് രാഷ്‌ട്രീയ നേട്ടം? അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിമോചന യാത്ര ഉപ്പളയില്‍ നിന്നും ആരംഭിച്ചപ്പോള്‍ നെറ്റി ചുളിച്ച മാധ്യമപ്രവര്‍ത്തകര്‍ ധാരാളം. കക്ഷി രാഷ്‌ട്രീയത്തിന്റെ കള്ളികളിലൊതുങ്ങാത്ത അജണ്ടകള്‍ മുന്നോട്ട് വയ്‌ക്കുമ്പോള്‍ സംശയമുയരുക സ്വാഭാവികം. എന്നാല്‍ യാത്രാനായകന്‍ കുമ്മനത്തിന് സംശയമേതുമുണ്ടായില്ല.

എന്താണ് ജനങ്ങളുടെ പ്രശ്‌നം? ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കുമ്മനം ചോദിക്കുന്നു. ഇവിടെ ജീവിക്കാന്‍ ഭൂമിയുണ്ടോ? കുടിക്കാന്‍ വെള്ളമുണ്ടോ? തൊഴിലില്ലാതെ വിദ്യാഭ്യാസമുള്ള യുവാക്കള്‍ പോലും നാട് വിടുന്നു. അടിസ്ഥാന വിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവരുടെ ജീവല്‍ പ്രശ്‌നങ്ങളല്ലാതെ മറ്റെന്താണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് കുമ്മനം ചോദിക്കുമ്പോള്‍ തെളിയുന്നത് ഇടത് വലത് മുന്നണികള്‍ക്കന്യമായ യഥാര്‍ത്ഥ ജനകീയ രാഷ്‌ട്രീയമാണ്.

പരാജയം മറച്ചുവെക്കാന്‍ അരാഷ്‌ട്രീയമെന്ന് സിപിഎമ്മും കോണ്‍ഗ്രസും മുദ്രകുത്തിയ ജീവല്‍പ്രശനങ്ങള്‍ കുമ്മനത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ രാഷ്‌ട്രീയ കേരളത്തിന്റെ അജണ്ട തീരുമാനിക്കുന്നത് ഇനി ബിജെപി കൂടിയായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്.

എന്തുകൊണ്ടാണ് മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജീവല്‍ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നെന്ന മറു ചോദ്യം കൂടിയുണ്ട് കുമ്മനത്തിന്. കുമ്മനത്തിന്റെ ബിജെപിയും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണത്. ആക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ഇതര രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിഷേധാത്മക രാഷ്‌ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി ഭാവാത്മക രാഷ്‌ട്രീയമാണ് ബിജെപിയുടേതെന്ന് കുമ്മനം വ്യക്തമാക്കുന്നു. കണ്ണൂരിന്റെ സമാധാനത്തിന് ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് സിപിഎമ്മിന്റെ ഉന്മൂലന രാഷ്ടീയത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ബലിദാനി കുടുംബങ്ങള്‍ക്ക് മുന്നില്‍ കണ്ണൂരില്‍ വെച്ച് തന്നെ കുമ്മനത്തിന് പറയാന്‍ സാധിക്കുന്നത് ആദര്‍ശരാഷ്‌ട്രീയത്തിന്റെ വക്താവായതിനാലാണ്. പിണറായിക്ക് പറയാന്‍ സാധിക്കാത്തതും സുധീരന് പരിഹസിക്കേണ്ടി വരുന്നതും ആദര്‍ശത്തിന്റെ അഭാവമുള്ളതിനാലാണ്.

പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഭക്ഷണം തിരയേണ്ടിവരുന്ന വനവാസി കുട്ടികളുള്ള കേരളത്തില്‍ ജീവല്‍ പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥ രാഷ്‌ട്രീയമെന്ന് കുമ്മനം തെളിയിക്കുന്നത് കോളനി കയറി അവരോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടാണ്. പ്രകൃതിയെക്കുറിച്ച് സംസാരിക്കുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചും കുടിവെള്ളത്തെക്കുറിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ ബദല്‍ രാഷ്‌ട്രീയത്തെ ഹൃദയത്തിലേറ്റിയതിന്റെ തെളിവായി മാറുന്നു. കേരളത്തിന്റെ വിമോചനം തുടങ്ങിയെന്നതിന് അടിവരയിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.