Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്ര വടക്കുംനാഥന്റെ മണ്ണില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:39 pm IST
in Kerala

തൃശൂര്‍: ചെറുതുരുത്തിയിലെ സ്വീകരണ കേന്ദ്രത്തില്‍ നിന്നും നോക്കെത്തും ദൂരത്തായിരുന്നു നിലനില്‍പ്പിനു കരച്ചില്‍ പൊഴിയ്‌ക്കുന്ന നിള, ഒരു കണ്ണീര്‍ചാലുപോലെ. ഒരു നാടിന്റെ സംസ്‌കാരം ഇഴചേര്‍ത്തൊഴുകിയ നിളയെ പുല്‍ക്കാടുകള്‍ കീഴടക്കിയ കാഴച കണ്ടാണ് വിമോചന യാത്ര സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിച്ചത്. തണ്ണീര്‍ത്തട സംരക്ഷണ ദിനത്തില്‍ ഏറ്റവും പ്രസക്തിയുള്ള മുദ്രാവാക്യമായി വിമോചന യാത്ര മാറി. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള പ്രതിജ്ഞയോടെയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനത്തിന്റെ വിമോചനയാത്ര ഇന്നലെ പരിപാടികള്‍ ആരംഭിച്ചത്.

നാടിന് മുഴുവന്‍ ജലം പകര്‍ന്ന ഭാരതപ്പുഴ മണല്‍ മാഫിയകള്‍ തീര്‍ത്ത മരണക്കുഴികളിലൂടെ കുടുംബങ്ങളുടെ കണ്ണീരൊഴുക്കുന്നതിന്റെ ആധികള്‍ ഉള്‍ക്കൊണ്ടായിരുന്നു സമരനായകന്‍ കുമ്മനത്തിന്റെ പ്രസംഗം. കുന്നുകളും പുഴകളും ഇല്ലാതാക്കി പ്രകൃതിയെ നശിപ്പിക്കുന്ന അധികാര ശക്തികളില്‍ നിന്നുള്ള മോചനമാണ് വിമോചന യാത്രയുടെ ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു. പുഴകളുടെ മരണമണി മുഴങ്ങുന്നു. തണ്ണീര്‍ത്തടങ്ങള്‍ നികത്തി വിമാനത്താവളം പണിയാന്‍ ശ്രമിക്കുന്നു. വികസന പദ്ധതികളെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. പരിസ്ഥിതിയെ നശിപ്പിച്ചുള്ള വികസനം ആര്‍ക്ക് വേണ്ടിയാണ്. എല്ലാ പരിസ്ഥിതി ദിനത്തിലും മന്ത്രിമാര്‍ വൃക്ഷത്തൈ നടുന്ന ചിത്രം മാധ്യമങ്ങളില്‍ കാണാറുണ്ട്. ഇതിലൊന്നെങ്കിലും വളര്‍ന്നതായി ആരും കണ്ടിച്ചില്ല. പരിസ്ഥിതിദിനം ആചരിക്കാനുള്ള അര്‍ഹത പോലും ഈ സര്‍ക്കാരിനില്ല. അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിക്കപപെടുന്നതിന്റെ ദുരന്തം വലുതായിരിക്കുമെന്ന് നിളയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കുമ്മനം വിവരിച്ചു.

വികസനമെത്താത്ത പാലക്കാടന്‍ ഗ്രാമങ്ങളുടെ ഹൃദയം കവര്‍ന്നാണ് വിമോചന യാത്ര ഇലെ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയത്. ഇടത്-വലത് മുണി ഭരണത്തിന്റെ ക്രൂരത ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്ന ജില്ലകളിലൊന്ന് പാലക്കാടാണെന്ന് യാത്രയിലെ കാഴ്ചകള്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ അവഗണിച്ചവര്‍ക്ക് ആശ്വാസം പകര്‍ന്ന് യഥാര്‍ത്ഥ ജനകീയ ബദല്‍ സൃഷ്ടിക്കാനും ബിജെപിക്ക് സാധിച്ചു. ഇന്നലെ ആദ്യ സ്വീകരണകേന്ദ്രമായ ഒറ്റപ്പാലത്ത് മൂന്ന് ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്മനം നിര്‍വ്വഹിച്ചു. 75 കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പഞ്ചായത്തംഗം രമാദേവിയുടെ നേതൃത്വത്തില്‍ ബിജെപി സ്വന്തം ചെലവില്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ചെര്‍പ്പുളശ്ശേരിയിലെ സ്വീകരണത്തില്‍ കുമ്മനത്തിന്റെ ബന്ധുവായ സാവിത്രി അമ്മയും അനുഗ്രഹിക്കാനെത്തി. തൃശൂരില്‍ വന്‍ വരവേല്‍പ്പാണ് യാത്രക്ക് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രമായ ചെറുതുരുത്തിയില്‍ ആയിരങ്ങള്‍ സമരനായകനെ സ്വീകരിക്കാനെത്തി. രാത്രി വൈകി വടക്കുന്നാഥന്റെ തിരുമുറ്റത്ത് നടന്ന സമാപനം മാറിയ തൃശൂരിന്റെ പരിച്ഛേദമായി മാറി.

വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, പ്രമീള സി.നായ്‌ക്, എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, വി.കെ. സജീവന്‍, ബി. ഗോപാലകൃഷ്ണന്‍, വക്താവ് ജെ. ആര്‍. പത്മകുമാര്‍, പാലക്കാട് ജില്ലാ പ്രസിഡണ്ട് ഇ. കൃഷ്ണദാസ്, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ എ. നാഗേഷ്, എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്നത്തെ യാത്ര കുന്നംകുളത്ത് ആരംഭിച്ച് പുതുക്കാട് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.