ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകനു വേണ്ടിയാണെന്ന് കുട്ടനാട് വികസന സമിതി ചെയര്മാന് ഫാ. തോമസ് പീലിയാനിക്കല്‍.
ഇന്നിന്റെ ജനത ഏറ്റവും കുടുതല്‍ അഭിമുഖീകരിക്കുന്ന വിഷയമാണ് അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി. ഇത്തരത്തില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കുവേണ്ടിയുള്ള ഒരുയാത്ര നടാടെയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യാത്രകള്‍ ആരോപണ, പ്രത്യാരോപണങ്ങള്ക്കുവേണ്ടിയാണ്. അതുകൊണ്ടുതന്നെ കുമ്മനം നേതൃത്വം നല്കുന്ന യാത്രയ്ക്ക് പ്രത്യേകതകളുണ്ട്.
മണ്ണിനെ അറിയുന്ന, കര്‍ഷകനെ മനസിലാക്കുന്ന, കൃഷിയുടെ ആവശ്യകത എന്തെന്ന് പറഞ്ഞുതരുന്ന, പഠിപ്പിക്കുന്ന യഥാര്‍ത്ഥ വിമോചനയാത്ര തന്നെയാണ് കുമ്മനത്തിന്റേതെന്നും പീലിയാനിക്കല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: