യുനസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ തഞ്ചാവൂര്‍ ബൃഹദീശ്വരം ക്ഷേത്രം കൊത്തുപണികളാല്‍ സമ്പന്നം. ചോഴന്മാരുടെ കോടതിയും ജയിലും വെടിമരുന്ന് സംഭരണ ശാലയും ഈ ക്ഷേത്ര വളപ്പിലായിരുന്നു. 500 അടി ആഴത്തില്‍ കുഴിയെടുത്ത് ചരല് നിറച്ച് അതിന് മുകളിലാണ് 168 അടി ഉയരത്തില്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മുകളില്‍ സ്ഥാപിച്ചിരിക്കുന്ന 91 ടണ്‍ ഭാരമുള്ള ശിലയാണ് ക്ഷേത്രത്തിന്റെ ഭിത്തികളെ ഉറപ്പിച്ച് നിര്‍ത്തുന്നത്.
കേരളരാജാവായിരുന്ന ഭാസ്കര രവിവര്‍മ്മനെ തോല്‍പ്പിച്ചതിന്റെ സ്മരണാര്‍ഥം രാജരാജചോഴന് നിര്‍മ്മിച്ചതാണെന്ന് ചരിത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: