വിശ്വാസത്തില്‍ ഊന്നി ജീവിതം നയിക്കുന്നവരെന്ന് മേന്മ നടിക്കുന്നവരാണ് ക്രൈസ്തവ സമൂഹം. എന്നാല്‍ ഇന്ന് ആ സമൂഹത്തിന് എന്ത് പറ്റിയെന്ന് അമേരിക്കയില്‍ നിന്ന് പുറത്ത് വരുന്ന പഠന റിപ്പോര്‍ട്ടുകള്‍ ചിന്തിപ്പിച്ചേക്കാം. ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനകള്‍, കുര്‍ബാനകള്‍, കുമ്പസാരം എന്നിവ കൊണ്ട് ദൈവത്തോട് അടുത്ത് നില്ക്കുന്നവരെന്ന് അവകാശപ്പെടുന്നവര്‍. ഒരു പക്ഷെ തങ്ങളോളം ഭക്തി വേറാര്ക്കുമില്ലെന്ന് സ്വയം കരുതുന്നവര്‍. ഇത്തരം ചിന്തകള്‍ വെടിയാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകുന്നുവെന്ന തരത്തിലാണ് പഠന റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ക്രൈസ്തവ വിശ്വാസിയെന്ന് പറയാന്‍ ഭൂരിപക്ഷം ആളുകളും തയ്യാറാകുന്നില്ല. മറിച്ച് നിരീശ്വരവാദിയെന്നും അവിശ്വാസിയെന്നും പറയുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. പിയു റിസേര്‍ച്ച് സെന്റര്‍ മുന്‍കാല വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തല്‍.
സ്വയം ക്രിസ്ത്യാനിയാണെന്ന് പറയുന്നവരില്‍ നിന്ന് എട്ട് ശതമാനത്തോളം പേര് നിലവില്‍ അവിശ്വാസികളെന്ന് പറയാനാണ് താല്പര്യപ്പെടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതായത് 78.4 ശതമാനം പേരില്‍ നിന്ന് വിശ്വാസികള്‍ 70.6 ശതമാനമായി ചുരുങ്ങിയെന്ന് സാരം. എന്നാല്‍ അവിശ്വാസികളെന്ന് പറയുന്നവരുടെ എണ്ണം 16.1 ശതമാനത്തില്‍ നിന്ന് 22.8 ശതമാനമായി ഉയര്‍ന്നു.
ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള ഇത്തരം പ്രവണത അമേരിക്കയില്‍ ആദ്യം കണ്ടു തുടങ്ങിയത് 1980 കാലഘട്ടങ്ങളിലാണ്. തുടര്‍ന്ന് ഇങ്ങോട്ട് അതിന്റെ തോത് വര്‍ധിച്ചു വന്നു.
ക്രൈസ്ത സന്യാസിമാരുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 1.7ല്‍ നിന്ന് 1.6 ശതമാനമായാണ് കുറവ് സംഭവിച്ചത്. ചെറുപ്പക്കാര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത് തന്നെ വിശ്വാസികളുടെ കൊഴിഞ്ഞു പോക്കാണ് സൂചിപ്പിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. രാജ്യത്ത് 227 ദശലക്ഷത്തില്‍ ചെറുപ്പക്കാരുടെ എണ്ണം 245 ദശലക്ഷമായാണ് വര്‍ധിച്ചത്. എന്നാല്‍ ഇവരിലധികവും ബഹുഭാര്യത്വം സ്വീകരിച്ചവരാണ്.
പഠന റിപ്പോര്‍ട്ടുകളിലൂടെ
- 1981-96 കാലഘട്ടങ്ങളില്‍ ജനിച്ചവരാണ് അധികവും അവിശ്വാസികളായി മാറിയത്. ഇത് ക്രൈസ്തവ സമൂഹത്തിന്റെ വരും തലമുറയ്ക്ക് കോട്ടം തട്ടുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
- രാജ്യത്തെ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ളവരാണ് അധികവും അവിശ്വാസികളായി മാറിയത്. തെക്കന്‍ മേഖലകളില്‍ നിന്ന് 19 ശതമാനം പേരാണ് ഇത്തരത്തില്‍ അവിശ്വാസികളായത്.
- അവിശ്വാസികളില്‍ പ്രൊട്ടസ്റ്റന്റ് മതക്കാരും അംഗങ്ങളാണ്. എന്തിന്, ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളെന്ന് കരുതുന്ന കത്തോലിക്ക സഭയില്‍ നിന്ന് പോലും കൊഴിഞ്ഞ് പോക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് സര്‍വ്വേ ഫലം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: