കണ്ണൂരിന് പിന്നാലെ കാസര്‍കോട് ജില്ലയിലേക്ക് അക്രമണം വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ബോവിക്കാനം നഗരത്തില്‍ ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്.
ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിന് സമീപത്തു കൂടി ഓട്ടോറിക്ഷ ഓടിച്ചുവെന്ന കാരണം പറഞ്ഞ് ബിഎംഎസ് പ്രവര്‍ത്തകനായ ഭരതരാജിന്റെ ഓട്ടോ തല്ലിതകര്‍ത്തു കൊണ്ടാണ് അക്രമണ പരമ്പരകള്‍ക്ക് അവര്‍ തുടക്കമിട്ടത്. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യയുടെ മാരുതി കാര്‍ അഗ്നിക്ക് ഇരയാക്കുകയും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിലെ പ്രതികളെ മുസ്ലിം ലീഗ് നേതാക്കളാണ് ഒളിവില്‍ പോകാന്‍ സഹായിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സിപിഎം സ്വാധീനമേഖലകളില്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്കി മുസ്ലിം ലീഗ് അക്രമണം അഴിച്ച് വിടുമ്പോള്‍ ലീഗ് സ്വാധീനമേഖലകളില്‍ അക്രമം നടത്താന്‍ സിപിഎമ്മും സഹായം നല്കുന്നു. ബോവിക്കാനം അക്രമണം വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അക്രമണം നടത്തിയപ്പഓള് സിപിഎമ്മുകാരല്ല പ്രതികളെന്ന് പറഞ്ഞ് രംഗത്ത് വന്ന സിപിഎം നേതൃത്വം പ്രതികളുടെ അറസ്റ്റോടെ മറുപടി പറയാനാകാതെ ഇരുട്ടില്‍ തപ്പുകയാണ്.
നേരത്തെ ചെറുവത്തൂരില്‍ നിന്ന് ചിമേനിയിലേക്ക് സ്വാതന്ത്യ സംരക്ഷണ പദയാത്രയ്ക്ക് നേരെ സിപിഎം ക്രിമിനല്‍ സംഘം ആക്രണം അഴിച്ച് വിട്ടിരുന്നു. അന്ന് ചിമേനിയില്‍ പൊതുയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്കും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നേരെ കല്ലേറ് നടത്തുകയും, നിരവധി ബിജെപി പ്രവര്‍ത്തകരെ വഴികളില്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയുമായിരുന്നു സിപിഎം ചെയ്തത്. ആഭ്യന്തര വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും അട്ടിമറിച്ചുകൊണ്ട് തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായ അക്രമണങ്ങളാണ് സിപിഎം അഴിച്ച് വിട്ടത്.
ബോവിക്കാനം അക്രമണത്തിലൂടെ സിപിഎം-മുസ്ലിം ലീഗ് ബന്ധം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ചെറു ആക്രമണങ്ങള്‍ നടത്തി അതില്‍ നിന്ന് മുതലെടുത്ത് വന്‍ ആക്രമണ പരമ്പരകളിലൂടെ ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനാണ് സിപിഎം ശ്രമമെന്ന് രഹസ്യാന്വേണ ഏജന്‍സികള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: