ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ മഹത്വവല്ക്കരിക്കാന് ശ്രമിച്ചിരിക്കുന്നു. ആരാണ് അലാവുദ്ദീന്‍ ഖില്‍ജി, അയാളെ എന്തിനാണ് ഇത്തരത്തില്‍ പ്രകീര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. ഒരുകാലത്ത് ഹിന്ദുത്വത്തെ തന്നെ അപമാനിച്ച ഖില്‍ജിയെ സിനിമയിലൂടെ മഹത്വവല്‍കരിക്കേണ്ട ആവശ്യകതയുണ്ടോ?
സഞ്ജയ്, തന്റെ പുത്തന്‍ ചിത്രമായ പദ്മാവതിയിലൂടെ റാണി പദ്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയകഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അതേസമയം തന്നെ ഖില്‍ജിയോടും കൂട്ടാളികളോട് പടവെട്ടിയ ധീരയായ രജപുത്ത് സ്ത്രീയെ അപമാനിക്കാന്‍ കൂടിയാണ് സഞ്ജയുടെ ശ്രമം.
യഥാര്‍ത്തില്‍ റാണി പദ്മാവതിയെന്ന രജപുത്ത് വനിത ആത്മാഹൂതി ചെയ്തത് അലാവുദ്ദീന്‍ ഖില്‍ജിയോട് ധീരമായി പടവെട്ടിയ ശേഷമായിരുന്നു. ഖില്‍ജിയോടും സൈന്യത്തോടും ചെറുത്തു നില്ക്കാന് കഴിയില്ലെന്ന് മനസ്സിലാക്കിയ റാണി പദ്മാവതി ചിതയില്‍ ചാടി ജീവന് ത്യജിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഖില്‍ജിക്ക് പദ്മാവതിയെ ലൈംഗിക അടിമയാക്കാന്‍ കഴിഞ്ഞില്ല. ഈ കഥയാണ് വളച്ചൊടിച്ച് ഖില്‍ജിയുടേയും പദ്മാവതിയുടേയും പ്രണയകഥയായി സഞ്ജയ് മാറ്റിയിരിക്കുന്നത്.
പേര്‍ഷ്യന്‍ ചരിത്രകാരനായ വസാഫ് തന്റെ പുസ്തകമായ ‘തസിയത് ഉല് അംസര്‍ വ തജ്റിയത് ഉല് അസറില്‍’ ഖില്‍ജിയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
– ഇസ്ലാമിന് കീര്‍ത്തി ലഭിക്കുന്നതിനായി ഖില്‍ജി യുവാക്കളായ ഹിന്ദുക്കളെ കൊന്ന് രക്ത പുഴയൊഴുക്കി.
– രാജ്യത്തെ ഹിന്ദു സ്ത്രീകളെ തട്ടികൊണ്ട് പോയി അവരെ ലൈംഗിക അടിമകളാക്കി. 20000ത്തില്‍ പരം സ്ത്രീകള്‍ ഖില്‍ജിയുടെ സ്വകാര്യ അടിമകളായിരുന്നു. കൂടാതെ ഇവരുടെ പണവും പണ്ടവും ഖില്‍ജി അപഹരിക്കുകയും ചെയ്തു.
– കുട്ടികളും ഖില്‍ജിയുടെ ലൈംഗിക അടിമകളായിരുന്നു.
– നാലോ അഞ്ചോ വര്‍ഷം ഖില്‍ജിക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാലിക് നയിബിനോട് (പുരുഷ ലൈംഗിക അടിമ) ഖില്‍ജിക്ക് പ്രണയം തോന്നിയിരുന്നെന്നും വഹാബില്‍ പ്രതിപാദിക്കുന്നു.
– ഖില്‍ജിയുടെ തേരോട്ടക്കാലത്ത് ഹിന്ദുക്കളോട് അയാള്‍ ചെയ്തത് മുഴുവന്‍ അനീതിയായിരുന്നു. നിരവധി ക്ഷേത്രങ്ങള്‍ വരെ ഖില്‍ജിയുടെ അധീനതയിലായി മാറിയിരുന്നു. സോമനാഥ ക്ഷേത്രവും ഖില്‍ജി അധീനതയിലാക്കി.
– ഖില്‍ജിയുടെ ഉപദേശകനായിരുന്നു ഖാസി. ഖാസിയുടെ ഉപദേശപ്രകാരം ഹിന്ദുക്കളെ വരുതിയിലാക്കാന്‍ വേണ്ടി ഖില്‍ജി അതിക്രമങ്ങള്‍ ചെയ്തു കൂട്ടി. സ്ത്രീകളെ അടിമകളാക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ആത്മാഹൂതി ചെയ്തു. 16000 രജപുത്ത് വനിതകളാണ് ഇത്തരത്തില്‍ സ്വയ രക്ഷായ്ക്കായി ആത്മാഹൂതി ചെയ്തത്. ജൗഹാര്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
അലാവുദ്ദീന്‍ ഖില്‍ജിയെ പോലുള്ള ഹിന്ദുക്കള്‍ക്കെതിരെ ഇത്രയധികം ഹീനത പുലര്‍ത്തിയവര്‍ മഹത്വവല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ നാളെ ഭീകരരായ കസബും ഹഫീസ് സെയ്ദും വരെ സിനിമയിലൂടെ കീര്‍ത്തിയാര്‍ജ്ജിക്കും. കശ്മീരി പണ്ഡിറ്റുകളുമായി ഹിസ്ബുള്‍ ബുജാഹിദ്ദീന്‍ ഭീകരര്‍ക്ക് പ്രണയമുണ്ടായിരുന്നെന്ന് വരെ ചിത്രീകരിക്കപ്പെടും. എല്ലാം കലാകരന്റെ സ്വാതന്ത്ര്യത്തിന്റെ പേരിലാണെന്ന് ഓര്‍ക്കണം.
കലാകാരന്മാരുടെ സ്വാതന്ത്ര്യം ഭീകരരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടിയാകരുത്. മറിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: