Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മതിലില്‍ പണിയുന്ന ആശങ്കയും പ്രതിരോധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:02 pm IST
in Special Article

മതിലുകള്‍ രാജ്യങ്ങള്‍ തമ്മിലോ മനസുകള്‍ തമ്മിലോ എന്നുള്ള ചോദ്യം പുതിയതല്ല. എന്നാലിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അജണ്ടകള്‍ ഇത്തരം ചോദ്യങ്ങള്‍ മറ്റൊരു തരത്തില്‍ ഉയര്‍ത്തുകയാണ്. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നു ട്രംപ് പറഞ്ഞു കഴിഞ്ഞു. അമേരിക്കയുടെ രക്ഷാര്‍ഥം ചില നിബന്ധനകള്‍ കൊണ്ടുവന്നതിനിടെയാണ് പുതിയ മതില്‍കാര്യവും ട്രംപ് വെളിപ്പെടുത്തിയത്.

ഇറാന്‍, ഇറാക്ക് ഭരണത്തലവന്മാരുള്‍പ്പെടെ പല ഉന്നതരും ഇതിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. ജര്‍മന്‍ മതിലിന്റെ കാര്യം അറിയാമല്ലോ എന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ മുറാനി ട്രംപിനെ ഓര്‍മിപ്പിച്ചത്. ഏക ജര്‍മനിയെ രണ്ടാക്കി മനുഷ്യവികാരങ്ങളെ മരവിപ്പിച്ച് നിര്‍ത്തിയിരുന്ന മതിലിനെ തകര്‍ത്തെറിഞ്ഞിട്ട്പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അതു ലോകം ആഘോഷിക്കുകയും ചെയ്തു. മതിലുകൊണ്ട് ലോകത്ത് വലിയ ദുരന്തം ഏറ്റുവാങ്ങിയവരാണ് ജര്‍മ്മന്‍കാര്‍. ഇന്നും മതില്‍ എന്നവാക്കുപോലും അവരെ ഭയപ്പെടുത്തിയേക്കും.

എന്നാല്‍ മെക്‌സിക്കന്‍ പൗരന്മാരുടെ അനധികൃത കുടിയേറ്റവും ലഹരി വില്‍പ്പനയുമൊക്കെ തലവേദനയായ അമേരിക്കയ്‌ക്ക് ആ അതിര്‍ത്തിയില്‍ മതില്‍കെട്ടിയേ പറ്റൂവെന്നതാണ് ട്രംപിന്റെ നിലപാട്. ദേശീയവാദം ഉയര്‍ത്തി തന്നെയാണ് ട്രംപ് വോട്ടു പിടിച്ചത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്ന് ട്രംപ് പ്രസിഡന്റായപ്പോള്‍ അദ്ദേഹം അന്നുയര്‍ത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിശദമാക്കുകയായിരുന്നു. അന്നേ ട്രംപിന്റേത് കടുത്ത ദേശീയ വാദമാണെന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. ദേശീയവാദം അത്രമോശമാണോ എന്നു ചോദിച്ച് തന്റെ വാദത്തെ ശക്തമായി മുറുകെപ്പിടിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ തുടച്ചു നീക്കുമെന്ന് പറഞ്ഞ ട്രംപിന്റെ പുതിയ പ്രഖ്യാപനം അതിനെ കൂടുതല്‍ ഉറപ്പിക്കുന്നുണ്ട്.

ലക്ഷക്കണക്കിനുപേര്‍ തൊഴില്‍ രഹിതരായി അലയുന്ന അമേരിക്കയില്‍ ദേശീയതാവാദത്തിനു പുതിയ വേരിറക്കം ഉണ്ടായിട്ടുണ്ട്. ഭീകരതാഭീഷണിയില്‍ അനുനിമിഷം ഉരുകുന്ന അമേരിക്കന്‍ തീവ്രവാദത്തിനെതിരെയുള്ള ട്രംപിന്റെ തുറന്ന പോരാട്ടത്തിന്റെ വാക്ക് ഊര്‍ജം പകരുന്നുണ്ട്. പല വിദേശ രാജ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുമ്പോഴും ട്രംപിനെ പുറമെ എതിര്‍ക്കുന്ന അമേരിക്കക്കാരനും ഉള്ളാലെ പിന്തുണയ്‌ക്കുന്നുണ്ടാവണം. എല്ലാവര്‍ക്കും അവരവരുടെ ജീവനും രാജ്യവും വലുതാണല്ലോ. ഇതിനിടയില്‍ തങ്ങളുടെ പ്രസിഡന്റിനെ അനുകൂലിച്ചുകൊണ്ട് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ വലിയൊരുകൂട്ടം ആള്‍ക്കാര്‍ അമേരിക്കയില്‍ പ്രകടനം നടത്തുകയുണ്ടായി.

പ്രണയം മതിലുകളേയും ഇടിച്ചു തകര്‍ക്കും

മതില്‍ ലോകത്ത് പുതിയസംവാദം സൃഷ്ടിക്കുമ്പോള്‍ മതിലിനെ കുത്തിത്തുളച്ചുപോകുന്ന രാജ്യസ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ചൂടും ചൂരുമരള്ള നോവലും സിനിമയും നമുക്കുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ മതിലുകള്‍ എന്ന നോവലും ആ നോവലിന്റെ സിനിമാവിഷ്‌ക്കാരമായി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയും. രണ്ടും ക്‌ളാസിക്കാണ്. ബഷീര്‍തന്നെ കഥാപാത്രമായ ആത്മകഥാപരമായ മതിലുകള്‍ അനശ്വരപ്രണയത്തിന്റെ കരിക്കിന്‍ വെള്ളമൂറുന്ന മലയാളത്തിലെ തന്നെ വേറിട്ട രചനയാണ്. അടൂരിന് അന്താരാഷ്‌ട്ര-ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തതും മമ്മൂട്ടിക് ഭരതും നല്‍കിയ സിനിമയുമാണ്.

ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരുവിളിക്കുന്ന എഴുത്തുകാരനായ ബഷീര്‍ ജയിലില്‍ കിടക്കുമ്പോള്‍ മതിലിനപ്പുറത്ത് ജയില്‍പ്പുള്ളിയായ നാരായണിയുടെ ശബ്ദം കേള്‍ക്കുന്നു.ഇരുവരും അദൃശ്യരായിരുന്നുകൊണ്ടുതന്നെ ശബ്ദം കേട്ട് പ്രണയിക്കുന്നു.ഒരിക്കലും പരസ്പരം കാണാത്തവര്‍ കാണാമറയത്തിരുന്നുകൊണ്ട് ശബ്ദംകൊണ്ടുമാത്രം കാണുകയും കാള്‍ക്കുകയും ചെയ്തു.ഒരു ദിവസം ബഷീര്‍ ജയിലിനു പുറത്തിറങ്ങുമ്പോള്‍ നിത്യപ്രണയത്തിന്റെ പ്രതാകമായി ചുവന്നപൂവുണ്ടായിരുന്നു കൈയില്‍.അതു നാരായണിയുടെ ഹൃദയമായിരിക്കാം.

ഭാവഗാനംകൊണ്ടെന്നപോലെ എഴുതിയ നോവലാണ് മതിലുകള്‍.നിശബ്ദ പ്രണയം പരിചയമുള്ള നമുക്ക് ശബ്ദംകൊണ്ടു സജീവയായ നിത്യകാമുകിയെ ഈ കൃതിയിലൂടെ വായിച്ചെടുക്കാം.അടൂരിന്റെയും മമ്മൂട്ടിയുടേയും ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മതിലുകള്‍.ബഷീറായി മമ്മൂട്ടിയായിരുന്നു.നാരായണിയുടെ ശബ്ദം നല്‍കിയത് കെപിഎസി ലളിതയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.