തിരുവനന്തപുരം: ഇത്തവണ കലോത്സവത്തിന്റെ ഊട്ടുപുരയില്‍ വ്യത്യസ്തങ്ങളായ പായസരുചി മേളവുമായാണ് പാചകവിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരി എത്തിയിരിക്കുന്നത്. പ്രമേഹരോഗികള്‍ക്കു കഴിക്കാവുന്ന പായസവുമായാണ് ഇത്തവണ പഴയിടം പായസത്തിലെ തന്റെ വൈദഗ്ദ്ധ്യം തെളിയിക്കുന്നത്. ഇതിന്റെ കൂട്ടുകള്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തൈക്കാട് പോലീസ് മൈതാനത്ത് സ്വാദൂറും വിഭവങ്ങള്‍ ഒരുക്കുമ്പോഴും ഇതെല്ലാം ദൈവനിയോഗമെന്ന് വിശ്വസിക്കാനാണ് പഴയിടത്തിന് ഇഷ്ടം. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് പഴയിടത്തെ മോഹനന് നമ്പൂതിരിയെ സ്കൂള്‍ കലോത്സവത്തില്‍നിന്ന് ഒഴിച്ചു നിറുത്താനാകില്ല. 2006 മുതല്‍ തുടങ്ങി ഒരു പതിറ്റാണ്ടായി എല്ലാ കലോത്സവത്തിലും ഉണ്ടാകും പഴയിടം ടച്ചില്‍ ഒരു പായസം.
ആദ്യ ദിനം അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പിയാണ് തുടക്കം. ഇന്ന് ഉണക്കലരിപ്പായസമായിരിക്കും. തുടര്‍ന്നുള്ള ഓരോ ദിവസവും ഗോതമ്പ്, വെജിറ്റബിള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പായസങ്ങള്‍ പഴയിടത്തിന്റെ പാചകപ്പുരയില്‍ തയ്യാറാകും. അവസാന ദിവസം നെയ്പ്പായസമായിരിക്കും ഉണ്ടാകുക.
പ്രഭാത ഭക്ഷണമായി പൂരി, ഇടിയപ്പം, ഉപ്പുമാവ്, ഇഡലി, പുട്ടും കടലയും എന്നിവ കൂടാതെ ഒരു ദിവസം ജയില്‍ ചപ്പാത്തി ഉണ്ടാകും. രാത്രിയിലും ഊണായിരിക്കും വിളമ്പുക.
11 വര്‍ഷത്തെ കലോത്സവങ്ങളിലൂടെ ഏകദേശം 60 ലക്ഷത്തോളം കുട്ടികള്‍ ഭക്ഷണം നല്‍കാനായത് ചെറിയകാര്യമല്ലെന്നും അതിന് അവസരമുണ്ടായത് ഈശ്വരാനുഗ്രഹം കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സമയങ്ങളില്‍ വിവാഹങ്ങള്‍ക്ക് സദ്യാരുക്കിയാണ് ഉപജീവനം നടത്തുന്നത്. പതിനൊന്നുവര്‍ഷമായി തന്നെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത് ഭക്ഷണപ്രിയരുടെ അഗീകാരം കൊണ്ടുകൂടിയാണെന്ന് പഴയിടം പറയുന്നു.
കലോത്സവത്തിന്റെ മറ്റ് വിഭാഗങ്ങള്‍ക്ക് വര്‍ഷംതോറും ഫണ്ട് ആനൂപാതികമായി വര്‍ദ്ധിപ്പിക്കുമ്പോള്‍ ഭക്ഷണത്തിനുമാത്രം തുക വര്‍ദ്ധിപ്പിച്ചിട്ടില്ല. 25 ലക്ഷം രൂപയാണ് ഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ളത്. ഇത്തവണ 30 ലക്ഷരൂപ വേണ്ടിവരും.
എങ്കിലും സംഘാടകര്‍ നല്കുന്ന വിഭവങ്ങളില്‍ സദ്യ കെങ്കേമമാക്കുമെന്ന് പഴയിടം പറയുന്നു. സദ്യ വട്ടങ്ങള്‍ ഒരുക്കാന്‍ തൊണ്ണൂറ് അംഗ സംഘമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: