തിരുവനന്തപുരം: സംസ്കൃതോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗം അക്ഷര ശ്ലോക മത്സരത്തില്‍ ആലുവ വിദ്യാധിരാജ എച്ച്എസ്്എസിലെ ജ്യോത്സനനായര്ക്ക് ഇക്കുറിയും രണ്ടാം സ്ഥാനത്തോടെ എഗ്രേഡ്. 2014 മുതല്‍ അക്ഷര ശ്ലോകത്തിലും കാവ്യകേളിയിലും ജ്യോത്സന തന്റെ ആധിപത്യം തുടരുകയാണ്.
2014ലെ സംസ്ഥാന കലോത്സവത്തില്‍ കാവ്യകേളിയില്‍ ജ്യോത്സന ഒന്നാം സ്ഥാനം നേടിയിരുന്നു. അടുത്ത വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ അക്ഷരശ്ലോകത്തിനും കാവ്യകേളിക്കും എ ഗ്രേഡോടെ രണ്ടാം സ്ഥാനം. ഇത്തവണ സംഘഗാനത്തിലും ജ്യോത്സന മത്സരിക്കുന്നുണ്ട്. വിദ്യാധിരാജ സ്കൂളിലെ സംസ്കൃത പഠനമാണ് ജ്യോത്സനയെ സംസ്കൃതോത്സവ മത്സര വേദിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: