തിരുവനന്തപുരം: പിഎസ്സി പരീക്ഷഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും പകരം സംവിധാനമൊരുക്കാതെ മണിക്കൂറുകളോളം കുട്ടികളെ വലച്ച് ഡിപിഐയും സംഘാടകരും. പുലര്‍ച്ചെമുതല്‍ മുഖത്ത് ചുട്ടികുത്തി മത്സരത്തിനായി തയ്യാറായിനിന്ന വിദ്യാര്‍ത്ഥികള്‍ ആഹാരം പോലും കഴിക്കാനാകാതെ വലഞ്ഞു. കുട്ടികള്വിഷമിച്ചാല് തനിക്കൊന്നുമില്ലെന്നും ഡിപിഐ. എച്ച്എസ് വിഭാഗം കൂടിയാട്ടം നടന്ന കോട്ടണ്‍ഹില്‍ ഗേള്‍സിലെ വേദിയിലാണ് കുട്ടികള്‍ പുറത്തിറങ്ങാന്‍പോലുമാകാതെ കുടുങ്ങിയത്.
മണിക്കൂറുകള്‍ മേക്കപ്പിന് വേണമെന്നതിനാല്‍ പുലര്‍ച്ചെ 4 മുതല്‍ കുട്ടികള്‍ ചുട്ടികുത്തല്‍ ആരംഭിച്ചിരുന്നു. രാവിലെ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പിഎസ്സി പരീക്ഷ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക്1.30 മുതല്‍3.30 വരെ മത്സരം ഉണ്ടാകില്ല എന്ന് അറിയിച്ചത്. 1.30 ഓടെ മത്സരം നിര്‍ത്തിവച്ച് ഗേറ്റും പൂട്ടി. ഇതോടെ പുറത്തിറങ്ങാന്‍പോലുമാകാതെ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പരീശിലകരും വിധികര്‍ത്താക്കളും ഉള്‍പ്പെടെയുള്ളവര്‍ സ്കൂളിനുള്ളില്‍ കുടുങ്ങി.
വെള്ളം പോലും കുടിക്കാനാകാതെ കുട്ടികള്‍ തളര്‍ന്നുറങ്ങി. കലോത്സവത്തിലുടനീളം ക്ഷേത്രകലകളോടും സംസ്കൃതോത്സത്തോടും വിദ്യാഭ്യാസ വകുപ്പ് അനാദരവും അവഗണനയും കാണിക്കുന്ന വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറബിക് കലോത്സവത്തിന് മിന്നുന്ന ബ്രൗഷറുകളും സജ്ജീകരണങ്ങളും ഒരുക്കിയപ്പോള്സംസ്കൃതോത്സവത്തെ അവഗണിക്കുകയായിരുന്നു.
ചാക്യാര്‍കൂത്ത് വേദി പൊളിഞ്ഞുവീണിട്ടും വേദിമാറ്റി നല്കാന് തയ്യാറാകാത്തവര്‍ വട്ടപ്പാട്ടിനും കോല്‍ക്കളിക്കും വേദിയില്‍ ഇടംപോരായെന്ന് പറഞ്ഞുടനെ മാറ്റിനല്‍കി. ഒമ്പതാം വേദിയായ നിലാവില് നടത്തേണ്ട കൂടിയാട്ടം തൊട്ട് മുകളിലത്തെ ആറാംനമ്പര്‍ വേദിയായ വാനമ്പാടിയിലേക്ക് യാതൊരു അറിയിപ്പും കൂടാതെയാണ് മാറ്റിയത്. രാവിലെ മത്സരത്തിനെത്തിയപ്പോഴാണ് വേദിമാറ്റം മത്സരാര്‍ത്ഥികള്‍ അറിയുന്നത്.
പിഎസ്സി പരീക്ഷ ഉണ്ടകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും പകരം വേദി ഒരുക്കാതിരുന്നതിന് പിന്നില്‍ ഡിപിഐയുടെ പിഴവാണ് വെളിവാകുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മത്സരവേദി പരീക്ഷയ്ക്ക് വിട്ട് നല്കി മത്സാരാര്‍ത്ഥികളെ വലച്ചതിന് സംഘാടകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
ഇങ്ങനെ ചെയ്യാനേ പറ്റൂ: ഡിപിഐ
തിരുവനന്തപുരം: പിഎസ്പരീക്ഷ മുന്‍കൂട്ടി അറിയാമായിരുന്നിട്ടും കൂടിയാട്ട വേദി മാറ്റി നല്‍കാതെ കുട്ടികളെ മണിക്കൂറുകളോളം വലച്ചതിനുപിന്നില് ഡിപിഐയുടെ ധാര്‍ഷ്ട്യം. പകരം സംവിധാനമൊരുക്കാമായിരുന്നല്ലോ എന്ന ചോദ്യത്തിന് ഇങ്ങനേ പറ്റുള്ളൂ എന്ന് ഡിപിഐ എം.എസ്.ജയ ഐഎഎസ്. മിനിട്ടിന് മിനിട്ടിന് വേദി മാറ്റാന്‍ കഴിയില്ല. പിഎസ്സി പരീക്ഷ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചത്. രണ്ട് മണിക്കൂര്‍ നിര്‍ത്തി വയ്ക്കുന്നതാണ് ശരിയെന്ന് തോന്നി. കുട്ടികള്‍ രണ്ട് മണിക്കൂര്‍ വിഷമിച്ചോ എന്ന് തനിക്കറിയേണ്ടതില്ല. ഇതിനേക്കാള്‍ പ്രധാനപ്പെട്ട നൂറുവിഷയങ്ങള്‍ വേറെയുണ്ട്. നിങ്ങളക്ക് ഇഷ്ടമുള്ളത് കേറ്റി എഴുതാമെന്നും ഡിപിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: