ന്യൂദല്‍ഹി: തന്റെ സര്‍ക്കാരിന് ഒരു മതം മാത്രമേയുള്ളു. അത് ഇന്ത്യയുടെ വികസനമാണെന്ന് പ്രധാനമാന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ആദ്യമെത്തിക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്ക്കും ഒപ്പം, എല്ലാവര്ക്കും വികസനം എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയെന്നും മോദി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രസിഡന്റിന്റെ അഭിസംബോധന പ്രസംഗത്തോട് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
സര്‍ക്കാരിന് ഒരു മതഗ്രന്ഥം മാത്രമേയുള്ളു അത് ഇന്ത്യന്‍ ഭരണഘടനയാണ്. ഭാരത ഭക്തിയാണ് തങ്ങളുടെ ഒരേ ഒരു ഉപാസന. എല്ലാവരുടേയും ക്ഷേമമാണ് തങ്ങളുടെ പ്രാര്‍ത്ഥന- മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ മതത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെ തടയുമെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കാനും നിയമം കൈയിലെടുക്കാനും ആര്‍ക്കും തന്നെ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായ വര്‍ഗ്ഗീയത രാജ്യത്തെ നശിപ്പിക്കും. ഹൃദയങ്ങള്‍ കീറി മുറിക്കും. എല്ലാ മതങ്ങളുടേയും വളര്‍ച്ചയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഭരണഘടനയനുസരിച്ച് അതിനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. 70 മിനിറ്റ് നീണ്ടു നിന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കള്ളപ്പണം, അഴിമതി, കള്ക്കരി വിനിയോഗം എന്നിവ പ്രധാന വിഷയങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: