തൃശൂര്‍: റെയില്‍ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആ നമ്പര്‍ നിലവില്‍ വന്നു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 138. യാത്രക്കിടെ എത് വിധത്തിലുള്ള പരാതികളും അറിയിക്കാനുള്ള നമ്പറാണിത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എല്ലായിടത്തും സജ്ജമായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷക്കായുള്ള 182 എന്ന ടോള്‍ഫ്രീ നമ്പറും അടുത്ത ദിവസം തന്നെ നിലവില്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ബജറ്റ് അവതരണം കഴിഞ്ഞ് നാളുകള്‍ കഴിഞ്ഞാണ് പ്രഖ്യാപനങ്ങള്‍ നടപ്പിലാകാറുള്ളത്. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും ഇപ്പോഴും കടലാസില്‍ തന്നെയാണ്.
















