തിരുവനന്തപുരം: വ്യവസായികമേഖലയ്ക്കും ഉല്‍പാദനമേഖലയ്ക്കും ശുഭപ്രതീക്ഷനല്കുന്നതാണ് കേന്ദ്ര ബജറ്റ് എന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍വെസ്റ്റിഗേറ്റ്സ് പ്രസിഡന്റ് ഇ.എം. നജീബ് പറഞ്ഞു.
സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഒരുപോലെ ഊന്നല്‍ നല്കുന്ന ബജറ്റ് വ്യവസായികളെ ആകര്ഷിക്കുമെന്നതില് സംശയമില്ല. ഏവിയേഷന്‍ സെക്ടര്‍, ഫോറിന് എക്സ്ചേഞ്ച് ഏണിംഗ്, ടൂറിസത്തിലെ മുതല്‍ മുടക്ക് ഇവയൊക്കെ ഉണരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്തുകൊണ്ടും പതിറ്റാണ്ടുകള്‍ക്കുശേഷം രാജ്യത്തെ സര്‍വ്വമേഖലയിലും അടിസ്ഥാനവികസനം യാഥാര്‍ത്ഥ്യമാക്കുന്നതാണ് കേന്ദ്രബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: