ലാസ്യഭാവങ്ങള്‍ ചിലങ്കകെട്ടിയാടിയ ഹയര്‍സെക്കണ്ടറി വിഭാഗം മോഹിനിയാട്ട മത്സരത്തില്‍ ഒന്നാമതെത്തിയത് ഉമാ ഭട്ടതിരിപ്പാട്. അംബ ശിഖണ്ഡിയായി മാറിയ കഥയാണ് ഉമ ഭട്ടതിരിപ്പാട് അവതരിപ്പിച്ചത്. മൂന്നര വയസ്സുമുതല്‍ ആരംഭിച്ച നൃത്തസപര്യയാണ് ഈ മിടുക്കിയെ ഒന്നാംസ്ഥാനത്തിന് അര്‍ഹയാക്കിയത്.
കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉമ. കുച്ചുപ്പുടിയും ഭരതനാട്യവും അഭ്യസിക്കുന്നുണ്ടെങ്കിലും ഇത്തവണ ഭരതനാട്യത്തില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുച്ചുപ്പുടിയില്‍ എഗ്രേഡ് നേടിയിരുന്നു.
കുന്ദമംഗലം കാരന്തൂര്‍ ഹരഹരമഹാദേവ ക്ഷേത്രത്തിനുസമീപം കൊളായി ഇല്ലത്ത് നാരായണന് ഭട്ടതിരിപ്പാടിന്റെയും ഉമ അന്തര്‍ജ്ജനത്തിന്റെയും മകളാണ്. അശ്വതി ശ്രീകാന്തിനുകീഴിലാണ് മോഹിനിയാട്ടം അഭ്യസിക്കുന്നത്.
വേദി മൂന്ന് ശ്രീരഞ്ജിനിയില്‍ ഇന്നലെ ആദ്യ ഇനമായാണ് ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം അരങ്ങേറിയത്. 33 പേര് പങ്കെടുത്ത മത്സരത്തില്‍ 32 പേര് എഗ്രേഡ് നേടി. ഒരാള്‍ക്ക് മാത്രമാണ് ബിഗ്രേഡ് ലഭിച്ചത്. സാങ്കേതികതകരാറാണ് അതിന് കാരണമായത്. രാവിലെ 10.45 ന് ആരംഭിച്ച മത്സരം അവസാനിച്ചത് വൈകീട്ട് 5.45 ഓടെയാണ്. ഒന്പതുപേര് ഡിഡിഇ മാര്‍ വഴിയുള്ള അപ്പീലിലൂടെയും 10 പേര് കോടതി വഴിയുള്ള അപ്പീലുമായാണ് മത്സരിക്കാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: