ഹയര്‍സെക്കണ്ടറി വിഭാഗം സംസ്കൃതം പദ്യംചൊല്ലല്‍ ജനറല്മത്സരത്തില് ഒന്നാം സ്ഥാനംനേടിയ നിവേദിത കെ. നമ്പൂതിരിക്ക് സംസ്കൃതം പ്രാണവായു. സംസ്കൃതതം മാതൃഭാഷയായി സ്വീകരിച്ച കുടുംബത്തില്‍ നിന്നും വരുന്ന നിവേദിത കേന്ദ്രീയവിദ്യാലയത്തില്‍ നിന്ന് പഠനം സംസ്ഥാന സിലബസ്സിലേക്ക് മാറ്റിയത് തന്നെ പത്താംക്ലാസിന് ശേഷം കേന്ദ്രീയ വിദ്യാലയത്തില്‍ സംസ്കൃതം ഇല്ലെന്ന ഒറ്റക്കാരണത്താലാണ്. ഇപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്വണിന് പഠിക്കുന്ന നിവേദിത ഇതാദ്യമായാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്.
അപ്പീലിലൂടെയാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ നിവേദിത അര്‍ഹത നേടിയത്. റവന്യൂ ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥി സംസ്ഥാനതലത്തില്‍ 16-ാം സ്ഥാനത്തായപ്പോഴാണ് നിവേദിതയുടെ മിന്നുന്ന വിജയത്തിന്റെതിളക്കമേറുന്നത്. പ്രഥമ മത്സരത്തില്‍ത്തന്നെ ഒന്നാംസ്ഥാനം നേടിയത് ഇരട്ടിമധുരമായി ഭാഗവതം സപ്താമസ്കന്തത്തിലെ പ്രഹ്ലാദസ്തുതിയിലൂടെയാണ് നിവേദിത കെ.നമ്പൂതിരി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
സംസ്കൃതം ഉപന്യാസ രചനാമത്സരത്തില്‍ എഗ്രേഡും നേടിയിട്ടുണ്ട്. ഗവ. സംസ്കൃതകോളെജിലെ സംസ്കൃത വിഭാഗം ഉപമേധാവി ഡോ. കെ.ഉണ്ണികൃഷ്ണന്റെയും കേരള സര്‍ലകലാശാല സംസ്കൃത വിഭാഗം പ്രൊഫസറും വേദാന്ത പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. പി.എന്‍. വിജയകുമാരിയുടെയും മകളായ നിവേദിത അമൃതാ ടിവിയുടെ ഉദയാമൃതം പരിപാടിയില്‍ അച്ഛനോടൊപ്പം പങ്കെടുത്ത് ശ്രദ്ധനേടിയിട്ടുണ്ട്. അനുജത്തി സമന്യതയും സംസ്കൃത പ്രതിഭയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: