ചരിത്രം തിരുത്തിയ സംതൃപ്തിയിലാണ് 55-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റി. 55-ാം സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ പങ്കെടുക്കുന്ന 12000ലധികം വരുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കലോത്സവ മുദ്ര നല്‍കിക്കൊണ്ടാണ് ട്രോഫികമ്മിറ്റി ചരിത്രം തിരുത്തിയിരിക്കുന്നത്. ഒന്നാംസ്ഥാനക്കാര്‍ക്ക് നല്കുന്ന ട്രോഫികള്‍ക്ക് പുറമെയാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ 54 വര്‍ഷങ്ങളിലും ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് ട്രോഫിനല്കിവരുന്നത്. മാത്രല്ല ഒന്നാംവേദിയായ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ മനോഹരമായ രീതിയില്‍ ട്രോഫികള്‍ പ്രദര്‍ശിപ്പിക്കുന്ന പവിലിയനും ഒരുക്കിട്ടുണ്ട്. പവലിയന്റെ ഫോട്ടോ എടുക്കുന്നതിന് നിരവധിപേരാണ് അതിന് മുന്നില്‍ മുഴുവന്‍സമയവും ഉള്ളത്.
കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് എന്നെന്നും അവരുടെ ജീവിതത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പര്യാപ്തമായ ട്രോഫി നല്‍കുന്നതിന് നേതൃത്വം നല്‍കുന്നത് ട്രോഫി കമ്മിറ്റി ഏറ്റെടുത്തിട്ടുള്ള ദേശീയ അധ്യാപകപരിഷത്താണ്(എന്‍ടിയു). എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി.എ. നാരായണനാണ് ട്രോഫികമ്മിറ്റിയുടെ കണ്‍വീനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: