ഒളിമ്പിയയിലെ പുരാതന ഒളിമ്പിക്സിൽ വിവാഹിതരായ സ്ത്രീകൾക്ക് പ്രവേശനമില്ലായിരുന്നു. പുരുഷന്മാർക്കും ആൺകുട്ടികൾക്കും പങ്കെടുക്കാം. അവിവാഹിതരായ പെൺകുട്ടികൾക്ക് കാഴ്ച്ചക്കാരാവാം. പക്ഷേ വിവാഹിതയായൊരു സ്ത്രീ ഒളിമ്പിക്സ് പരിസരത്തെങ്ങാനും പിടിക്കപ്പെട്ടാൽ മലഞ്ചെരിവിലേക്ക് തൂക്കിയെറിയും.
ഈ നിയമം അക്കാലത്തു തന്നെ ഒരു സ്ത്രീ ഭേദിച്ച കഥയുമുണ്ട്. മകൻ മത്സരിക്കുന്നതുകാണാൻ അടങ്ങാത്ത ആഗ്രഹമായിരുന്നു അവർക്ക്. ഒടുവിൽ പുരുഷവേഷമണിഞ്ഞ് ആഗ്രഹം സഫലമാക്കി. ഭാഗ്യത്തിന് പിടിക്കപ്പെട്ടില്ല.
ഒളിമ്പിക്സിലായാലും പുരുഷമേധാവിത്വത്തിനെതിരെ സ്ത്രീകൾ അന്നേ സംഘടിച്ചിരുന്നു; ഒളിമ്പിയയിൽ ഒരു പെൺ ഒളിമ്പിക്സ് നടത്തിക്കൊണ്ട്. സീയൂസ് ദേവന്റെ ഭാര്യയായ ഹീരയ്ക്ക് സമർപ്പിച്ചതായിരുന്നു അന്നത്തെ അവരുടെ ഒളിമ്പിക്സ്. ഹീരെയ്യ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: