റിയോ ഡി ജനീറോ: കരുത്തരായ എതിരാളികളെ മറികടന്നാണ് ദീപ ഫൈനലിലെത്തിയത്. റുമാനിയ, ബ്രിട്ടൻ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളുമായി ഏറ്റുമുട്ടി ഫൈനലിൽ പ്രവേശിച്ചത് നേട്ടമായി.
ആദ്യ മൂന്ന് ഡിവിഷനുകൾ അവസാനിക്കുമ്പോൾ വോൾട്ട് ഇനത്തിൽ ആറാം സ്ഥാനത്തായിരുന്നു ദീപ, എന്നാൽ നാലാം ഡിവിഷനിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, എങ്കിലും അവസാന ഡിവിഷനിൽ എട്ടാം സ്ഥാനം നിലനിർത്താൻ സാധിച്ചതോടെ ഫൈനൽ യോഗ്യതയും നേടി.
ആർട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിൽ വാൾട്ട്, അൺഈവൻ ബാർ, ബാലൻസ് ബീം, ഫ്‌ളോർ എക്‌സർസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മത്സരിച്ചത്. അൺഈവൻ ബാറിൽ 11.666 പോയിന്റുമായി 77-ാം സ്ഥാനത്തും ഫ്‌ളോർ എക്‌സർസൈസിൽ 12.033 പോയിന്റുമായി 75-ാം സ്ഥാനത്തും ബാലൻസ് ബീമിൽ 12.866 പോയിന്റ് നേടി 65-ാം സ്ഥാനത്തുമാണ് ദീപ ഫിനിഷ് ചെയ്തത്. ഓൾ റൗണ്ട് വിഭാഗത്തിൽ 51.665 പോയിന്റുമായി 51-ാം സ്ഥാനമാണ് ദീപക്ക് ലഭിച്ചത്.
















