റിയോ ഡി ജനിറോ: ഒളിംമ്പിക്സ് വനിത വിഭാഗം ഹോക്കിയിലും ഇന്ത്യക്ക് തോല്‍വി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രിട്ടന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ജര്‍മ്മനിയോട് തോല്‍വിയേറ്റു വാങ്ങിയിരുന്നു.
ജപ്പാനെ സമനിലിയില്‍ തളച്ചതിന്റെ ആവശവുമായി ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെതിരെയും ആദ്യമൊക്കെ ആ മികവ് തുടര്‍ന്നു. പ്രത്യേകിച്ച് പ്രതിരോധ നിര. ബ്രിട്ടന് ഇരമ്പിയടുക്കാന്‍ ശ്രമിച്ചങ്കിലും ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടി വീണു.
ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമിനും വല കുലുക്കാനായില്ല. രണ്ടാം ക്വാര്‍ട്ടറില്‍ പക്ഷെ ബ്രിട്ടന് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. അതിന് ഫലവും കണ്ടു. മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോള്‍. ജിസെല്ലി ആന്സെലിനാണ് ബ്രിട്ടനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇന്ത്യ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും നിക്കോളോ വൈറ്റിന്റെ രണ്ടാമത്തെ ഗോളിലൂടെ ലീഡുയര്‍ത്താന്‍ ബ്രിട്ടനു കഴിഞ്ഞു.
അലക്സ് ഡാന്സന്റെ വക മൂന്നാമത്തെ ഗോളിലൂടെ ബ്രിട്ടന്റെ വിജയമുറപ്പിച്ചു. കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: